KSEB’ | വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണം; വൈകിട്ട് 6 മണി മുതല്‍ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന അഭ്യര്‍ഥനയുമായി കെ എസ് ഇ ബി
Aug 23, 2023, 17:05 IST
തിരുവനന്തപുരം: (www.kvartha.com) വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന അഭ്യര്‍ഥനയുമായി കെ എസ് ഇ ബി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിവിധ കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ നിന്നു സംസ്ഥാനത്തിനു ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയില്‍ 300 മെഗാവാടോളം കുറവാണ് ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയില്‍ വന്ന കുറവു കാരണം വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും കെഎസ്ഇബി വ്യക്തമാക്കി. നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈകിട്ട് ആറു മണി മുതല്‍ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കണമെന്നുമാണ് കെ എസ് ഇ ബിയുടെ അഭ്യര്‍ഥന.
പുറത്തുനിന്ന് 465 മെഗാവാട് വാങ്ങാനുള്ള കരാര്‍ റഗുലേറ്ററി കമിഷന്‍ റദ്ദാക്കിയെങ്കിലും ഇതനുസരിച്ച് ഡിസംബര്‍ 31വരെ വൈദ്യുതി വാങ്ങാന്‍ കമിഷന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ റദ്ദാക്കിയ കരാര്‍ അനുസരിച്ച് വൈദ്യുതി നല്‍കാന്‍ ഉല്‍പാദക കംപനികള്‍ വിസമ്മതിച്ചു.
പവര്‍ എക്‌സ്‌ചേഞ്ചില്‍നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി മറികടക്കുന്നത്. ഇതിനു ദിവസം 15 കോടി രൂപ വരെ അധിക ചിലവ് വരുന്നുണ്ട്. പുറത്തുനിന്ന് 500 മെഗാവാട് വൈദ്യുതി വാങ്ങാനുള്ള കരാര്‍ സെപ്റ്റംബര്‍ നാലിന് തുറക്കും. ടെന്‍ഡര്‍ പരാജയപ്പെട്ടാല്‍ വിലകൂടിയ വൈദ്യുതി വാങ്ങുകയോ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തുകയോ ചെയ്യേണ്ടിവരും.
വൈദ്യുതി ബോര്‍ഡുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 25ന് യോഗം വിളിച്ചിട്ടുണ്ട്. മഴയുടെ ലഭ്യത കുറവാണ് വൈദ്യുതി ഉല്‍പാദനത്തിന്റെ പ്രതിസന്ധിക്ക് ഇടയാക്കിയത്.

Keywords: Rain shortage, KSEB’s laxity behind power crisis: KSERC, Thiruvananthapuram, News, Trending, Politics, KSEB, Rain Shortage, Power Crisis, Meeting, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.