Railways | സില്‍വര്‍ ലൈന്‍ സ്റ്റേഷന്‍ നിര്‍മിക്കാന്‍ കണ്ണൂരില്‍ കണ്ടെത്തിയ ഭൂമി പാട്ടത്തിന് നല്‍കാന്‍ റെയില്‍വെ തീരുമാനം; വിവാദം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി റെയില്‍വെ സ്റ്റേഷന്‍ നിര്‍മിക്കാന്‍ കണ്ടത്തിയ കണ്ണൂരിലെ ഭൂമി 45 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനം. റെയില്‍വേ ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് റെയില്‍വേ ലാന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി പാട്ടത്തിന് നല്‍കുന്നത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ കിഴക്കേ കവാടത്തിന് സമീപത്തെ റെയില്‍വേ ഭൂമിയും പൊലീസിന്റെ ഭൂമിയുമാണ് കെ റെയില്‍ വരുമ്പോള്‍ കണ്ണൂരിലെ സ്റ്റേഷന്‍ നിര്‍മിക്കാനായി ഉപയോഗിക്കുക.
           
Railways | സില്‍വര്‍ ലൈന്‍ സ്റ്റേഷന്‍ നിര്‍മിക്കാന്‍ കണ്ണൂരില്‍ കണ്ടെത്തിയ ഭൂമി പാട്ടത്തിന് നല്‍കാന്‍ റെയില്‍വെ തീരുമാനം; വിവാദം

കെ റെയില്‍ ഡിപിആറില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. റെയില്‍വേ ലാന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി വഴി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരസരത്തെ ഭൂമിയില്‍ നിന്ന് പാട്ടത്തിന് നല്‍കാനായി കണ്ടെത്തിയ സ്ഥലങ്ങളുടെ പട്ടികയിലും ഇതേ ഭൂമി ഉള്‍പ്പെട്ടിട്ടുണ്ട്. ഭൂമി 45 വര്‍ഷത്തേക്ക് 26.3 കോടി രൂപയ്ക്കാണ് പാട്ടത്തിന് നല്‍കുന്നത്. ഈ ഭൂമി പാട്ടത്തിന് നല്‍കിയാല്‍ നിലവിലെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് തന്നെ കെ റെയില്‍ സ്റ്റേഷന്‍ എന്ന പദ്ധതി ഉപേക്ഷിക്കേണ്ടി വരും.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോം സ്ഥിതി ചെയ്യുന്ന പടിഞ്ഞാറ് ഭാഗത്തെ 4.93 ഏകര്‍ ഭൂമി ഷോപിംഗ് സമുച്ചയം ഉള്‍പെടെ വാണിജ്യ ആവശ്യങ്ങള്‍ക്കായും കിഴക്ക് വശത്തെ 2.26 ഏകര്‍ ഭൂമി റെയില്‍വേ കോളനി നിര്‍മാണത്തിനായും നേരത്തെ പാട്ടത്തിന് നല്‍കിയിരുന്നു. ടെക്സ് വര്‍ത് ഇന്റര്‍നാഷണല്‍ എന്ന കംപനിയാണ് ഭൂമി പാട്ടത്തിനെടുത്തിരിക്കുന്നത്. റെയില്‍വേ ഭൂമി പാട്ടത്തിന് കൊടുത്തതില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി പ്രതിഷേധിച്ചു. അഴിമതി നടത്താനാണ് റെയില്‍വെ അധികൃതര്‍ ഭൂമി മറിച്ചു കൊടുത്തതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

Keywords:  Latest-News, Kerala, Kannur, Top-Headlines, Controversy, Railway, Political-News, Politics, Railways decided to lease the land found in Kannur to build Silver Line station.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia