Railway | റെയില്‍വേയിലെ തൊഴില്‍ ശക്തി പുനഃസ്ഥാപിക്കണം, അപ്രഖ്യാപിത'നിയമന നിരോധനം' നീക്കണമെന്നും ഡോ. വി ശിവദാസന്‍ എംപി
Jun 4, 2023, 23:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ട്രെയിനുകളില്‍ സുരക്ഷാവീഴ്ചകളും അപകടങ്ങളും തുടര്‍ക്കഥ ആവുകയാണ്. പക്ഷെ ഇത് ഗൗരവമായി എടുത്ത് വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ബിജെപി സര്‍കാര്‍ തയാറാകുന്നില്ല.
ശതാബ്ദി ട്രെയിനുകളേക്കാള്‍ ഏറെയൊന്നും സമയലാഭമില്ലാത്ത കുറച്ചു വന്ദേഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി നേരിട്ട് പോയി ഉദ്ഘാടനം നടത്തുക എന്നതാണ് സര്‍കാരിന്റെ പ്രഥമ പരിഗണനയായി വന്നിരിക്കുന്നത്.
ഭരണത്തിലേറി ഒമ്പതു വര്‍ഷമായിട്ടും, റെയില്‍വേ സുരക്ഷാ സംവിധാനമായ 'കവച്' കേവലം രണ്ടുശതമാനം ട്രാകുകളില്‍ മാത്രമാണ് നിലവിലുള്ളത്. പശു ചികിത്സയ്ക്ക് സൂപര്‍ സ്പെഷ്യാലിറ്റി ആംബുലന്‍സ് സൗകര്യം ഒരുക്കിയ രാജ്യത്ത്, ട്രെയിന്‍ അപകടത്തില്‍ പെട്ട് മരിച്ചവരുടെ മൃതശരീരങ്ങള്‍ പികപ് വാനില്‍ കൂമ്പാരമാക്കിയിട്ട് കൊണ്ടുപോകുന്ന ദയനീയ കാഴ്ചയാണ് കാണുന്നത്.
കോര്‍പറേറ്റുകളുടെ കോടിക്കണക്കിനു രൂപ എഴുതിത്തള്ളുന്ന യൂനിയന്‍ സര്‍കാരിന്, സാധാരണക്കാരായ ജനങ്ങള്‍ കൂടുതലായും ആശ്രയിക്കുന്ന റെയില്‍വെയില്‍ വേണ്ടത്ര സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പെടുത്താനോ, ട്രാകുകള്‍ മെച്ചപ്പെടുത്തുന്നതിനോ മതിയായ ജീവനക്കാരെ നിയമിക്കുന്നതിനോ താല്പര്യം ഇല്ലാത്ത അവസ്ഥയാണ്. റെയില്‍വെയില്‍ സുരക്ഷ ജീവനക്കാരുടേത് ഉള്‍പെടെ 3.14 ലക്ഷം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
ഇന്‍ഡ്യന്‍ റെയില്‍വേയിലെ ഒഴിവ് സംബന്ധിച്ച 2022 ഫെബ്രുവരി നാലിന് രാജ്യസഭയില്‍ ചോദ്യമുന്നയിച്ചിരുന്നു. അന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് നല്കിയ മറുപടിയില്‍, ഇന്‍ഡ്യന്‍ റെയില്‍വേയില്‍ 2177 ഗസറ്റഡ് തസ്തികകളും 2,63,370 നോണ്‍ ഗസറ്റഡ് തസ്തികകളും ഉള്‍പെടെ ആകെ 2.65 ലക്ഷം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു.
നിലവില്‍ ഈ ഒഴിവുകള്‍ ഏകദേശം 3.14 ലക്ഷത്തിനു മേലെ ആയി വര്‍ധിച്ചിട്ടുണ്ട്. 72,000 തസ്തികകള്‍ സര്‍കാര്‍ നിര്‍ത്തലാക്കിയതും കൂടി കണക്കിലെടുക്കുമ്പോള്‍, റെയില്‍വേയിലെ തൊഴില്‍ശക്തി വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട് എന്ന് മനസിലാക്കാം.
കോടിക്കണക്കിനു ജനങ്ങള്‍ ആശ്രയിക്കുന്ന ഇന്‍ഡ്യയിലെ ഏറ്റവും വലിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിലെ ലക്ഷക്കണക്കായ ഒഴിവുകള്‍ നികത്തുന്നതിന് യാതൊരു വിധ നടപടിയും യൂനിയന്‍ സര്‍കാര്‍ കൈക്കൊണ്ടിട്ടില്ല എന്നാണിതില്‍ നിന്നും വ്യക്തമാകുന്നത്.
ഓരോ വര്‍ഷവും നടക്കുന്ന റിക്രൂട്മെന്റുകളുടെ എണ്ണവും വളരെ കുറവാണ്. നിലവിലെ സാഹചര്യത്തില്‍, റെയില്‍വേയിലെ നിയമന നിരോധനത്തിനെതിരെ വലിയ പ്രതിഷേധം യുവജനങ്ങള്‍ക്കിടയിലുണ്ട്. റെയില്‍വേയിലെ തൊഴില്‍ ശക്തി പുനഃസ്ഥാപിക്കണം, അപ്രഖ്യാപിത 'നിയമന നിരോധനം' നീക്കണം മുഴുവന്‍ ഒഴിവുകളും എത്രയും വേഗം നികത്തുന്നതിന് ആവശ്യമായ നടപടികള്‍ കേന്ദ്ര സര്‍കാര്‍ സ്വീകരിക്കണം എന്നും ഡോ വി ശിവദാസന്‍ എംപി ആവശ്യപ്പെട്ടു.
ശതാബ്ദി ട്രെയിനുകളേക്കാള്‍ ഏറെയൊന്നും സമയലാഭമില്ലാത്ത കുറച്ചു വന്ദേഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി നേരിട്ട് പോയി ഉദ്ഘാടനം നടത്തുക എന്നതാണ് സര്‍കാരിന്റെ പ്രഥമ പരിഗണനയായി വന്നിരിക്കുന്നത്.
ഭരണത്തിലേറി ഒമ്പതു വര്‍ഷമായിട്ടും, റെയില്‍വേ സുരക്ഷാ സംവിധാനമായ 'കവച്' കേവലം രണ്ടുശതമാനം ട്രാകുകളില്‍ മാത്രമാണ് നിലവിലുള്ളത്. പശു ചികിത്സയ്ക്ക് സൂപര്‍ സ്പെഷ്യാലിറ്റി ആംബുലന്‍സ് സൗകര്യം ഒരുക്കിയ രാജ്യത്ത്, ട്രെയിന്‍ അപകടത്തില്‍ പെട്ട് മരിച്ചവരുടെ മൃതശരീരങ്ങള്‍ പികപ് വാനില്‍ കൂമ്പാരമാക്കിയിട്ട് കൊണ്ടുപോകുന്ന ദയനീയ കാഴ്ചയാണ് കാണുന്നത്.
കോര്‍പറേറ്റുകളുടെ കോടിക്കണക്കിനു രൂപ എഴുതിത്തള്ളുന്ന യൂനിയന്‍ സര്‍കാരിന്, സാധാരണക്കാരായ ജനങ്ങള്‍ കൂടുതലായും ആശ്രയിക്കുന്ന റെയില്‍വെയില്‍ വേണ്ടത്ര സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പെടുത്താനോ, ട്രാകുകള്‍ മെച്ചപ്പെടുത്തുന്നതിനോ മതിയായ ജീവനക്കാരെ നിയമിക്കുന്നതിനോ താല്പര്യം ഇല്ലാത്ത അവസ്ഥയാണ്. റെയില്‍വെയില്‍ സുരക്ഷ ജീവനക്കാരുടേത് ഉള്‍പെടെ 3.14 ലക്ഷം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
ഇന്‍ഡ്യന്‍ റെയില്‍വേയിലെ ഒഴിവ് സംബന്ധിച്ച 2022 ഫെബ്രുവരി നാലിന് രാജ്യസഭയില്‍ ചോദ്യമുന്നയിച്ചിരുന്നു. അന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് നല്കിയ മറുപടിയില്‍, ഇന്‍ഡ്യന്‍ റെയില്‍വേയില്‍ 2177 ഗസറ്റഡ് തസ്തികകളും 2,63,370 നോണ്‍ ഗസറ്റഡ് തസ്തികകളും ഉള്‍പെടെ ആകെ 2.65 ലക്ഷം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു.
നിലവില്‍ ഈ ഒഴിവുകള്‍ ഏകദേശം 3.14 ലക്ഷത്തിനു മേലെ ആയി വര്‍ധിച്ചിട്ടുണ്ട്. 72,000 തസ്തികകള്‍ സര്‍കാര്‍ നിര്‍ത്തലാക്കിയതും കൂടി കണക്കിലെടുക്കുമ്പോള്‍, റെയില്‍വേയിലെ തൊഴില്‍ശക്തി വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട് എന്ന് മനസിലാക്കാം.
കോടിക്കണക്കിനു ജനങ്ങള്‍ ആശ്രയിക്കുന്ന ഇന്‍ഡ്യയിലെ ഏറ്റവും വലിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിലെ ലക്ഷക്കണക്കായ ഒഴിവുകള്‍ നികത്തുന്നതിന് യാതൊരു വിധ നടപടിയും യൂനിയന്‍ സര്‍കാര്‍ കൈക്കൊണ്ടിട്ടില്ല എന്നാണിതില്‍ നിന്നും വ്യക്തമാകുന്നത്.
Keywords: Dr. V Sivadasan MP Says work force in railways should be restored and undeclared 'hiring ban' should be lifted, Kannur, News, Politics, Criticism, Dr. V Sivadasan MP, Railway, Prime Minister, Vande Bharath, Vacancy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.