Railway | റെയില്‍ പാളത്തിലെ അപ്രതീക്ഷിത കുഴിക്ക് കാരണക്കാരന്‍ 'മുള്ളന്‍ പന്നി' എന്ന് കണ്ടെത്തല്‍
Nov 4, 2022, 11:16 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) കൊയിലാണ്ടിക്ക് അടുത്ത് റെയില്‍ പാളത്തിലെ അപ്രതീക്ഷിത കുഴിക്ക് കാരണക്കാരന്‍ മുള്ളന്‍ പന്നിയെന്ന് ഒടുവില്‍ കണ്ടെത്തി. പാളത്തിലെ ചെറിയ കരിങ്കല്‍ കഷ്ണങ്ങള്‍ മുള്ളന്‍പന്നി തുരന്ന് നീക്കിയതാണ് കുഴിക്ക് കാരണമായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
പ്രദേശവാസികളാണ് കൊയിലാണ്ടി ചെങ്ങോട്ട് കാവ് മേല്‍പാലത്തിനടിയില്‍ പാളത്തിന് ഇടയിലായി കുഴി കണ്ടെത്തിയത്. തുടര്‍ന്ന് വിവരം റെയില്‍വെ സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. ഇതോടെ ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.
തീവണ്ടികള്‍ ഒരു മണിക്കൂറോളം പിടിച്ചിട്ടു. ഈ സമയത്ത് ഇതിലെ കടന്നുപോകേണ്ട മാവേലി എക്‌സ്പ്രസും ചെന്നൈ മെയിലുമാണ് ഒരു മണിക്കുറോളം കൊയിലാണ്ടിയില്‍ പിടിച്ചിട്ടത്. പിന്നീട് റെയില്‍വെ ജീവനക്കാരെത്തി കുഴി മൂടിയ ശേഷമാണ് ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചത്. കുഴി കണ്ടെത്തിയതിന് പിന്നാലെ ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകിയിരുന്നു.
Keywords: Kozhikode.| Porcupine made hole creates delay in train service, Kozhikode, News, Railway Track, Probe, Train, Cancelled, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.