Rescued | തീവണ്ടിയില്‍ നിന്നും കാല്‍തെറ്റി പുറത്തേക്ക് വീണ യാത്രക്കാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി റെയില്‍വെ പൊലീസ്; സംഭവം പാലക്കാട്
Feb 28, 2023, 13:41 IST
ADVERTISEMENT
പാലക്കാട്: (www.kvartha.com) തീവണ്ടിയില്‍ നിന്നും കാല്‍തെറ്റി പുറത്തേക്ക് വീണ യാത്രക്കാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി റെയില്‍വെ പൊലീസ്. ഒലവക്കോട് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. കോര്‍ബ എക്സ്പ്രസിലെ യാത്രക്കാരനെയാണ് റെയില്‍വെ പൊലീസ് രക്ഷപ്പെടുത്തിയത്.
തീവണ്ടി സ്റ്റേഷനില്‍ നിര്‍ത്താറായപ്പോഴാണ് അപകടം. വാതിലിന് സമീപം നില്‍ക്കുകയായിരുന്ന യാത്രക്കാരന് കാല് തെറ്റി പുറത്തേക്ക് വീഴുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ആര്‍പിഎഫ് ഉദ്യോഗസ്ഥനായ കെവി മനോജ് ഓടിയെത്തി യുവാവിനെ പിടിച്ച് പ്ലാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റുകയായിരുന്നു.
Keywords: Railway police miraculously rescued passenger who fell out of train, Palakkad, News, Passengers, Railway, Police, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

