Train | ബംഗ്ലൂരു- കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നു, പ്രതീക്ഷയോടെ ട്രെയിന്‍ യാത്രക്കാര്‍
Jan 30, 2024, 21:53 IST
കണ്ണൂര്‍: (KVARTHA) കണ്ണൂരില്‍ നിന്ന് മംഗ്ലൂരു വഴി ബംഗ്ലൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ബംഗ്ലൂരു- കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ തീരുമാനിച്ചത് യാത്രക്കാര്‍ക്ക് പ്രതീക്ഷയേകുന്നു. കോഴിക്കോട് -മംഗ്ലൂരു റൂടിലെ യാത്രക്കാര്‍ക്ക് ഇതു ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ഗോവ- മംഗ്ലൂരു വന്ദേഭാരതും കോഴിക്കോട്ടേക്ക് നീട്ടാന്‍ ശ്രമം തുടങ്ങിയെന്നും എം കെ രാഘവന്‍ എം പി അറിയിച്ചു.
നിലവില്‍ കണ്ണൂരില്‍ നിന്ന് മംഗ്ലൂരു വഴി ബംഗ്ലൂരുവിലേക്ക് പോകുന്ന ട്രെയിനാണ് കോഴിക്കോട്ടേക്ക് നീട്ടുന്നത്. രാത്രി 9.35ന് ബംഗ്ലൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കണ്ണൂര്‍ വഴി പിറ്റേന്ന് ഉച്ചക്ക് 12 .40 ന് കോഴിക്കോട്ട് എത്തും. തിരിച്ച് മൂന്നരക്ക് കോഴിക്കോട് നിന്ന് കണ്ണൂര്‍ വഴി ബംഗ്ലൂരുവിലേക്ക് പോകും. രാവിലെ 6.35ന് ബംഗ്ലൂരുവിലെത്തും. മംഗ്ലൂരു - ഗോവ വന്ദേ ഭാരതും ഈ രീതിയില്‍ കോഴിക്കോട്ടേക്ക് നീട്ടാനാണ് ശ്രമം.
ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയെ നേരില്‍ കാണുമെന്ന് കോഴിക്കോട് എം പി എംകെ രാഘവന്‍ അറിയിച്ചു. കഴിഞ്ഞ തവണ 12 മെമു സര്‍വീസ് കേരളത്തിന് അനുവദിച്ചിരുന്നു. പതിനൊന്നും തിരുവനന്തപുരം ഡിവിഷനിലാണ് സര്‍വീസ് നടത്തുന്നത്. പാലക്കാട് ഡിവിഷന് ഒരു സര്‍വീസാണ് കിട്ടിയത്. കൂടുതല്‍ മെമു സര്‍വീസിന് ആവശ്യപ്പെട്ടിട്ടുണ്ട്.
അത് അനുവദിച്ചാല്‍ മലബാറിലെ യാത്രാ ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധിവരെ പരിഹാരമാവുമെന്ന് എം കെ രാഘവന്‍ എം പി പറഞ്ഞു. കഴിഞ്ഞ കുറെക്കാലമായി തിരുവനന്തപുരം- മംഗ്ലൂരു റൂടില്‍ കടുത്ത യാത്രാദുരിതമാണ് വിദ്യാര്‍ഥികള്‍ ഉള്‍പെടെയുളള യാത്രക്കാര്‍ അനുഭവിക്കുന്നത്. തിരക്കേറിയ ട്രെയിനിലെ ജെനറല്‍ കംപാര്‍ട് മെന്റില്‍ ഇതുവരെയായി ഒന്‍പതു വിദ്യാര്‍ഥിനികളാണ് കുഴഞ്ഞുവീണത്. കഴിഞ്ഞ ദിവസം കോഴിക്കോടിനും കൊയിലാണ്ടിക്കുമിടെയില്‍ രണ്ടു പേര്‍ കുഴഞ്ഞുവീണിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ട്രെയിന്‍ അനുവദിക്കണമെന്ന മുറവിളി വിവിധ കോണുകളില്‍ നിന്നുയരുന്നത്.

Keywords: Railway okayed extension of Bengaluru-Kannur express train service to Kozhikode: Congress MP, Kannur, News, Railway Okayed Extension, Bengaluru-Kannur Express Train, Passengers, Students, Memu, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.