Accidental Death | ട്രാക് പരിശോധനയ്ക്കിടെ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന് ദാരുണാന്ത്യം

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com) ട്രാക് പരിശോധനയ്ക്കിടെ, ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന് ദാരുണാന്ത്യം. കീമാന്‍ പ്രമോദ് കുമാറാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.30 മണിയോടെയാണ് അപകടം. വടക്കാഞ്ചേരിക്കും പൂങ്കുന്നത്തിനും ഇടയിലാണ് അപകടം നടന്നത്.

Accidental Death | ട്രാക് പരിശോധനയ്ക്കിടെ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന് ദാരുണാന്ത്യം

ട്രാക് പരിശോധനയ്ക്കിടെ, പരിശോധിക്കുന്ന ട്രാകിലൂടെ ട്രെയിന്‍ വരുന്നത് കണ്ട് തൊട്ടടുത്തുള്ള ട്രാകിലേക്ക് മാറുകയായിരുന്നു. ഈ സമയം ഇതുവഴി വന്ന മെമു പ്രമോദ് കുമാറിനെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords: Railway employee met a tragic end after being hit by a train during track inspection, Thrissur, News, Accidental Death, Hospital, Treatment, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia