Railway | റെയില്‍ പാളത്തിലെ അപ്രതീക്ഷിത കുഴിക്ക് കാരണക്കാരന്‍ 'മുള്ളന്‍ പന്നി' എന്ന് കണ്ടെത്തല്‍

 


കോഴിക്കോട്: (www.kvartha.com) കൊയിലാണ്ടിക്ക് അടുത്ത് റെയില്‍ പാളത്തിലെ അപ്രതീക്ഷിത കുഴിക്ക് കാരണക്കാരന്‍ മുള്ളന്‍ പന്നിയെന്ന് ഒടുവില്‍ കണ്ടെത്തി. പാളത്തിലെ ചെറിയ കരിങ്കല്‍ കഷ്ണങ്ങള്‍ മുള്ളന്‍പന്നി തുരന്ന് നീക്കിയതാണ് കുഴിക്ക് കാരണമായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

Railway | റെയില്‍ പാളത്തിലെ അപ്രതീക്ഷിത കുഴിക്ക് കാരണക്കാരന്‍ 'മുള്ളന്‍ പന്നി' എന്ന് കണ്ടെത്തല്‍

പ്രദേശവാസികളാണ് കൊയിലാണ്ടി ചെങ്ങോട്ട് കാവ് മേല്‍പാലത്തിനടിയില്‍ പാളത്തിന് ഇടയിലായി കുഴി കണ്ടെത്തിയത്. തുടര്‍ന്ന് വിവരം റെയില്‍വെ സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. ഇതോടെ ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.

തീവണ്ടികള്‍ ഒരു മണിക്കൂറോളം പിടിച്ചിട്ടു. ഈ സമയത്ത് ഇതിലെ കടന്നുപോകേണ്ട മാവേലി എക്‌സ്പ്രസും ചെന്നൈ മെയിലുമാണ് ഒരു മണിക്കുറോളം കൊയിലാണ്ടിയില്‍ പിടിച്ചിട്ടത്. പിന്നീട് റെയില്‍വെ ജീവനക്കാരെത്തി കുഴി മൂടിയ ശേഷമാണ് ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചത്. കുഴി കണ്ടെത്തിയതിന് പിന്നാലെ ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകിയിരുന്നു.

Keywords: Kozhikode.| Porcupine made hole creates delay in train service, Kozhikode, News, Railway Track, Probe, Train, Cancelled, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia