ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവന്തപുരം/കൊച്ചി : തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലുകളിലും നഗരങ്ങളില്‍ വന്‍കിട ഹോട്ടലുകളിലും മിന്നല്‍ പരിശോധന തുടരുന്നു.
തിരുവനന്തപുരത്തെയും എറണാകുളത്തേയും വന്‍കിട ഹോട്ടലുകളിലാണ് വെള്ളിയാഴ്ച റെയ്ഡ് നടന്നത്. വെള്ളിത്തിരയിലെ സൂപ്പര്‍ താരങ്ങളും വന്‍കിട കോര്‍പറേറ്റ് കമ്പനി മേധാവികളും മാത്രം തങ്ങുന്ന കൊച്ചിയില്‍ ലെ മെറിഡിയനിലും, സരോവരം, വൈറ്റ്ഫോര്ട്ട് എന്നീ വന്‍കിട ഹോട്ടലുകളിലുമാണ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധനയ്ക്കെത്തിയത്. ഈ മൂന്ന് ഹോട്ടലുകളില്‍ നിന്നും ഒരാഴ്ചയോളം പഴക്കമുള്ള ഭക്ഷണം സാധനങ്ങള്‍ പിടിച്ചെടുത്തതായാണ് ആദ്യ വിവരം. മരട് മുന്‍സിപ്പല്‍ സെക്രട്ടറി ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു മിന്നല്‍ പരിശോധന.
കഴിഞ്ഞ ദിവസം സംസ്ഥാനത്തൊട്ടാകെ ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ വ്യാപക റെയ്ഡില്‍ അറുപതോളം ഹോട്ടലുകള്‍ പൂട്ടിയിരുന്നു. എറണാകുളത്ത് മാത്രം 36 ഹോട്ടലുകള്‍ പൂട്ടി മുദ്ര വെച്ചു. 245 ഹോട്ടലുകള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്കി. ചങ്ങനാശേരിയില്‍ രണ്ട് ഹോട്ടലുകള്‍ പൂട്ടി.
കണ്ണൂരില്‍ പന്ത്രണ്ട് ഹോട്ടലുകളിലുകളില്‍ നിന്നായി പഴകിയ ഭക്ഷണസാധനങ്ങള്‍ കണ്ടെത്തി. ആലപ്പുഴയിലെ അഞ്ചു ഹോട്ടലുകളില്‍ നിന്നും പിടിച്ചെടുത്ത പഴകിയ ഭക്ഷണം കുഴിച്ചുമൂടി. കൊല്ലത്ത് 12 ഹോട്ടലുകളില്‍ റെയ്ഡ് നടത്തി പഴയ ഭക്ഷണം പിടിച്ചെടുത്തു.

Keywords: Kochi, Thiruvananthapuram, Hotel, Raid, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.