വന്‍കിട ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടു­ത്തു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വന്‍കിട ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടു­ത്തു
തിരുവന്തപുരം/കൊ­ച്ചി : തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മ­രി­ച്ച പ­ശ്ചാ­ത്ത­ല­ത്തില്‍ സംസ്ഥാ­ന­ത്തെ പ്രമു­ഖ പ­ഞ്ച­നക്ഷ­ത്ര ഹോ­ട്ട­ലു­ക­ളിലും ന­ഗ­ര­ങ്ങ­ളില്‍ വന്‍­കിട ഹോട്ടലു­ക­ളിലും മി­ന്നല്‍ പരി­ശോ­ധ­ന തു­ട­രുന്നു.

തി­രു­വ­ന­ന്ത­പു­ര­ത്തെ­യും എറണാകുളത്തേയും വന്‍കിട ഹോട്ടലുകളിലാ­ണ് വെ­ള്ളി­യാഴ്ച റെ­യ്­ഡ് ന­ട­ന്നത്. വെ­ള്ളി­ത്തി­ര­യി­ലെ സൂ­പ്പര്‍ താ­ര­ങ്ങളും വന്‍കിട കോര്‍­പ­റേ­റ്റ് കമ്പ­നി മേ­ധാ­വി­കളും മാത്രം ത­ങ്ങുന്ന കൊച്ചിയില്‍ ലെ മെറി­ഡി­യ­നി­ലും, സരോവരം, വൈറ്റ്‌­ഫോര്‍ട്ട് എന്നീ വന്‍കിട ഹോട്ടലു­ക­ളി­ലു­മാ­ണ് ഉ­ദ്യോ­ഗസ്ഥര്‍ മിന്നല്‍ പരിശോ­ധ­ന­യ്‌­ക്കെ­ത്തി­യത്. ഈ മൂന്ന് ഹോട്ടലുകളില്‍ നി­ന്നും ഒ­രാ­ഴ്­ച­യോ­ളം പ­ഴ­ക്ക­മുള്ള ഭ­ക്ഷ­ണം സാ­ധ­ന­ങ്ങള്‍ പി­ടി­ച്ചെ­ടു­ത്ത­താ­യാ­ണ് ആ­ദ്യ വി­വരം. മരട് മുന്‍സിപ്പല്‍ സെക്രട്ടറി ജയകുമാറിന്റെ നേതൃത്വ­ത്തി­ലാ­യി­രുന്നു മിന്നല്‍ പരിശോധന.

കഴിഞ്ഞ ദിവസം സംസ്ഥാനത്തൊട്ടാകെ ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ വ്യാപക റെയ്ഡില്‍ അറുപതോളം ഹോട്ടലുകള്‍ പൂട്ടിയിരുന്നു. എറണാകുളത്ത് മാത്രം 36 ഹോട്ടലുകള്‍ പൂ­ട്ടി മു­ദ്ര വെച്ചു. 245 ഹോട്ടലുകള്‍ക്ക് കാരണംകാണിക്കല്‍ നോ­ട്ടീസ് നല്‍കി. ചങ്ങനാശേരി­യില്‍ രണ്ട് ഹോട്ടലുകള്‍ പൂട്ടി.

കണ്ണൂരില്‍ പന്ത്രണ്ട് ഹോട്ടലുകളിലുകളില്‍ നിന്നായി പഴകിയ ഭക്ഷണസാധനങ്ങള്‍ കണ്ടെത്തി. ആലപ്പുഴയിലെ അഞ്ചു ഹോട്ടലുകളില്‍ നിന്നും പിടിച്ചെടുത്ത പഴകിയ ഭക്ഷണം കുഴിച്ചുമൂടി. കൊല്ലത്ത് 12 ഹോ­ട്ട­ലു­ക­ളില്‍ റെ­യ്­ഡ് നടത്തി പഴയ ഭക്ഷണം പിടിച്ചെടുത്തു.

Keywords:  Kochi, Thiruvananthapuram, Hotel, Raid, Kerala 


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script