കാസര്‍­കോ­ട്ട് മുന്‍­കൂ­ട്ടി അ­റി­യി­ച്ച് ഹോ­ട്ട­ലു­ക­ളില്‍ റെ­യ്­ഡ് തുട­ങ്ങി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാസര്‍­കോ­ട്ട് മുന്‍­കൂ­ട്ടി അ­റി­യി­ച്ച് ഹോ­ട്ട­ലു­ക­ളില്‍ റെ­യ്­ഡ് തുട­ങ്ങി
കാസര്‍­കോട് : കാസര്‍­കോ­ട്ടെ ഹോ­ട്ട­ലു­ക­ളില്‍ ന­ഗര­സ­ഭ ആ­രോ­ഗ്യ വി­ഭാ­ഗം വെ­ള്ളി­യാഴ്­ച രാ­വി­ലെ റെ­യ്­ഡ് തു­ടങ്ങി. അ­തേ­സമ­യം വെ­ള്ളി­യാഴ്­ച റെ­യ്­ഡ് ന­ട­ത്തു­ന്ന വിവ­രം കാസര്‍­കോ­ട്ടെ പ്ര­ധാ­ന­പ്പെ­ട്ട ഹോ­ട്ട­ല്‍ ഉ­ട­മ­കള്‍ക്ക് ന­ഗര­സ­ഭ­യിലെ ഉ­ദ്യോ­ഗ­സ്ഥര്‍­ വ്യാ­ഴാഴ്­ച രാ­വിലെ ത­ന്നെ വിവ­രം നല്‍­കി­യി­രുന്നു. മു­ന്ന­റി­യി­പ്പ് ലഭി­ച്ച­തി­നാല്‍ ഹോ­ട്ട­ലു­ക­ളിലെ പ­ഴകി­യ ഭ­ക്ഷ­ണ­ങ്ങള്‍ ന­ശി­പ്പി­ക്കു­കയും ഹോ­ട്ട­ലി­ന്റെ അ­ടു­ക്ക­ളയും മറ്റും ശു­ചീ­ക­രി­ക്കു­കയും ചെ­യ്­തി­രുന്നു.

തി­രു­വ­ന­ന്ത­പുര­ത്ത് ഷ­വര്‍­മ ക­ഴി­ച്ച് ഒ­രു യു­വാ­വ് മ­രി­ച്ച­തി­നെ തു­ടര്‍­ന്ന് സം­സ്ഥാന­ത്തെ എല്ലാ ജില്ല­ക­ളിലും ആ­രോ­ഗ്യ വി­ഭാ­ഗം റെ­യ്­ഡ് ന­ട­ത്തി­യെ­ങ്കിലും കാസര്‍­കോ­ട്ടെ റെ­യ്ഡ് മൂ­ന്നു ദി­വ­സ­ത്തേ­ക്ക് നീ­ട്ടി­വ­യ്­ക്കു­ക­യാ­യി­രു­ന്നു. ഇത്ത­രം സം­ഭ­വ­ങ്ങള്‍ എ­വി­ടെ­യെ­ങ്കിലും റി­പ്പോര്‍­ട്ട് ചെ­യ്യ­പ്പെ­ട്ടാല്‍ ഉ­ടന­ടി എല്ലാ­യി­ടത്തും റെ­യ്­ഡ് ന­ട­ത്തി പ­ഴ­യ ഭ­ക്ഷ­ണ­ങ്ങള്‍ പി­ടി­ച്ചെ­ടു­ക്കു­ന്ന­തി­ന് പക­രം റെ­യ്­ഡ് വിവ­രം മുന്‍­കൂ­ട്ടി അ­റി­യി­ച്ച് ന­ഗര­സ­ഭ പരി­ശോ­ധ­ന പ്ര­ഹ­സ­ന­മാ­ക്കി­യെ­ന്നാ­ണ് പര­ക്കെ ഉ­യര്‍­ന്ന ആ­രോ­പ­ണം .

കാ­സര്‍­കോ­ട്ടെ പല ഹോ­ട്ട­ലു­ക­ളില്‍ നിന്നും ന­ഗര­സ­ഭ­യി­ലെ ചില ഉ­ദ്യോ­ഗ­സ്ഥര്‍ കൃ­ത്യ­മാ­യി മാ­സപ്പ­ടി പ­റ്റു­ന്ന­വ­രാ­ണെ­ന്ന് പ­തി­റ്റാ­ണ്ടു­കള്‍ പ­ഴ­ക്ക­മു­ള്ള ആ­രോ­പ­ണ­മാ­ണ്. കാസര്‍­കോ­ട് പ­ഴ­യ ബ­സ് സ്റ്റാന്‍­ഡി­ലെ ഹോ­ട്ട­ലു­ക­ളി­ലാ­ണ് ആ­രോ­ഗ്യവി­ഭാ­ഗം വെ­ള്ളി­യാഴ്­ച രാ­വി­ലെ പരി­ശോ­ധ­ന തു­ട­ങ്ങി­യത്. പുതി­യ ബ­സ് സ്റ്റാന്‍­ഡി­ലെ­യും ഹോ­ട്ട­ലു­ക­ളിലും റെ­യ്­ഡ് ന­ട­ത്തു­മെ­ന്നാ­ണ് വി­വരം. ചെറി­യ ചില ഹോ­ട്ട­ലു­ക­ളില്‍ നിന്നും പ­ഴകി­യ ഭ­ക്ഷ­ണ­ങ്ങള്‍ പി­ടി­ച്ചെ­ടു­ത്ത് റെ­യ്­ഡ് മ­ഹാ­സം­ഭ­വ­മാ­ണെ­ന്ന് വ­രു­ത്തി തീര്‍­ക്കാ­നു­ള­ള ന­ഗ­രസഭാ ആ­രോ­ഗ്യ വി­ഭാ­ഗ­ത്തി­ന്റെ ശ്ര­മം നാ­ട്ടു­കാ­രില്‍ പ്ര­തി­ഷേ­ധ­ത്തി­ന് വ­ഴി­വെച്ചു.

കാസര്‍­കോ­ട്ട് ഹോട്ടല്‍, കാന്റീന്‍ ഭ­ക്ഷ­ണങ്ങ­ളെ ആ­ശ്ര­യി­ച്ച് ക­ഴി­യു­ന്ന ആ­യി­ര­ക്ക­ണ­ക്കി­നാ­ളു­ക­ളുണ്ട്. കാ­ഞ്ഞ­ങ്ങാ­ട്ട് അ­ഞ്ച് രൂ­പ­യ്ക്കും ആ­റ് രൂ­പ­യ്ക്കും ചാ­യ ല­ഭി­ക്കു­മ്പോള്‍ കാസര്‍­കോ­ട്ട് ഏ­ഴ് രൂ­പ­ മു­തല്‍ 10 രൂ­പ വരെ ചാ­യ­യ്ക്ക് ഈ­ടാ­ക്കു­ന്നു­ണ്ട്. പുതി­യ ബ­സ് സ്റ്റാന്‍­ഡി­ലെ ഇ­ന്ത്യന്‍ കോ­ഫി ഹൗ­സില്‍ 45 രൂ­പ­യാ­ണ് സാ­ധാ­ര­ണ ഊ­ണി­ന് ഈ­ടാ­ക്കു­ന്ന­ത്. പ­ഴ­യ ബ­സ് സ്റ്റാന്‍­ഡി­ലെ ഇ­ന്ത്യന്‍ കോ­ഫി ഹൗ­സും പുതി­യ ബ­സ് സ്റ്റാന്‍­ഡി­ലേതും ന­മ്മില്‍ നി­ല­വാ­ര­ങ്ങ­ളിലും വ്യ­ത്യ­സ്­ത­യു­മുണ്ട്.

പൊ­തുവെ ഹോ­ട്ട­ലു­ക­ളില്‍ വെ­റു­തെ കൊ­ടു­ക്കു­ന്ന ചാ­റിന്(സാല്‍­ന)­ എ­ട്ട് രൂ­പ വാ­ങ്ങി­യവരുണ്ട്. ഇ­റ­ച്ചി­യു­ടെയും അ­ച്ചാ­റി­ന്റെയും മു­ട്ട­യു­ടെയും പഴ­ക്കം എ­ത്ര­യാ­ണെ­ന്ന് ഹോ­ട്ട­ലു­കാര്‍­ക്ക് പോലും ഓര്‍­മ്മ­യു­ണ്ടാ­കില്ല. വ­റു­ത്ത മത്സ്യം പി­റ്റേ­ന്ന് ക­റി­യി­ലി­ട്ട് കൊ­ടു­ക്കു­ന്ന­വരും ഇല്ലാ­തെ­യില്ല. പ­ഴ­കി­യ­താ­ണെ­ങ്കിലും മേ­ശ­യില്‍ നി­ര­ത്തുന്ന­ത് ആവി­യോ­ടെ­യാണ്. ഭ­ക്ഷണ­ത്തി­ന് തീ­വെ­ട്ടി­ക്കൊ­ള്ള ന­ട­ത്തു­മ്പോഴും ഗു­ണ­നി­ല­വാ­രം ഉ­റ­പ്പാ­ക്കാ­നു­ള്ള യാ­തൊ­രു ന­ട­പ­ടിയും ന­ഗ­ര­സ­ഭാ-പ­ഞ്ചായത്ത് അ­ധി­കൃ­ത­രു­ടെ ഭാഗ­ത്തു നിന്നും ഉ­ണ്ടാ­കാ­റില്ല.

നേര­ത്തെ സര്‍­ക്കാ­റി­ന്റെ സ­ഹ­ക­ര­ണ­ത്തോ­ടെ ആ­രം­ഭി­ച്ച അ­ന്ന­പൂര്‍ണ്ണ ­ഹോ­ട്ട­ലു­കളും കാസര്‍­കോ­ട്ടില്ല. സ്­ത്രീ­ക­ളു­ടെ കു­ടും­ബശ്രീ ഹോ­ട്ട­ലു­ക­ളും ക­ഴി­ഞ്ഞ ഒ­രു കൊല്ല­മാ­യി പ്ര­വര്‍ത്ത­നം മു­ട­ങ്ങി­യ നി­ല­യി­ലാണ്. ക­റ­ന്ത­ക്കാ­ട്ടെ ചില ഹോ­ട്ട­ലു­ക­ളി­ലാണ് ന്യാ­യവി­ല­യ്­ക്ക് ഭക്ഷ­ണം ല­ഭി­ക്കു­ന്ന­ത്. ന­ഗ­ര­ത്തി­ലെ വിവി­ധ രംഗ­ത്തെ തൊ­ഴി­ലാ­ളി­കളും ഉ­ദ്യോ­ഗ­സ്ഥരും അതു­കൊ­ണ്ട് ത­ന്നെ ര­ണ്ട് നേ­ര­ങ്ങ­ളിലും ക­റ­ന്ത­ക്കാ­ട് ഹോ­ട്ട­ലു­ക­ളെ­യാ­ണ് മൃ­ഷ്ടാ­ന്നത്തിന് ആ­ശ്ര­യി­ക്കു­ന്നത്.

Keywords: Kasaragod, Kerala, Hotel, Raid 


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia