കാസര്‍കോട്ട് മുന്‍കൂട്ടി അറിയിച്ച് ഹോട്ടലുകളില്‍ റെയ്ഡ് തുടങ്ങി
Jul 20, 2012, 12:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച് ഒരു യുവാവ് മരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആരോഗ്യ വിഭാഗം റെയ്ഡ് നടത്തിയെങ്കിലും കാസര്‍കോട്ടെ റെയ്ഡ് മൂന്നു ദിവസത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഉടനടി എല്ലായിടത്തും റെയ്ഡ് നടത്തി പഴയ ഭക്ഷണങ്ങള്‍ പിടിച്ചെടുക്കുന്നതിന് പകരം റെയ്ഡ് വിവരം മുന്‍കൂട്ടി അറിയിച്ച് നഗരസഭ പരിശോധന പ്രഹസനമാക്കിയെന്നാണ് പരക്കെ ഉയര്‍ന്ന ആരോപണം .
കാസര്‍കോട്ടെ പല ഹോട്ടലുകളില്‍ നിന്നും നഗരസഭയിലെ ചില ഉദ്യോഗസ്ഥര്‍ കൃത്യമായി മാസപ്പടി പറ്റുന്നവരാണെന്ന് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആരോപണമാണ്. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ ഹോട്ടലുകളിലാണ് ആരോഗ്യവിഭാഗം വെള്ളിയാഴ്ച രാവിലെ പരിശോധന തുടങ്ങിയത്. പുതിയ ബസ് സ്റ്റാന്‍ഡിലെയും ഹോട്ടലുകളിലും റെയ്ഡ് നടത്തുമെന്നാണ് വിവരം. ചെറിയ ചില ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്ത് റെയ്ഡ് മഹാസംഭവമാണെന്ന് വരുത്തി തീര്‍ക്കാനുളള നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ ശ്രമം നാട്ടുകാരില്‍ പ്രതിഷേധത്തിന് വഴിവെച്ചു.
കാസര്‍കോട്ട് ഹോട്ടല്‍, കാന്റീന് ഭക്ഷണങ്ങളെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിനാളുകളുണ്ട്. കാഞ്ഞങ്ങാട്ട് അഞ്ച് രൂപയ്ക്കും ആറ് രൂപയ്ക്കും ചായ ലഭിക്കുമ്പോള്‍ കാസര്‍കോട്ട് ഏഴ് രൂപ മുതല്‍ 10 രൂപ വരെ ചായയ്ക്ക് ഈടാക്കുന്നുണ്ട്. പുതിയ ബസ് സ്റ്റാന്‍ഡിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ 45 രൂപയാണ് സാധാരണ ഊണിന് ഈടാക്കുന്നത്. പഴയ ബസ് സ്റ്റാന്‍ഡിലെ ഇന്ത്യന്‍ കോഫി ഹൗസും പുതിയ ബസ് സ്റ്റാന്ഡിലേതും നമ്മില്‍ നിലവാരങ്ങളിലും വ്യത്യസ്തയുമുണ്ട്.
പൊതുവെ ഹോട്ടലുകളില്‍ വെറുതെ കൊടുക്കുന്ന ചാറിന്(സാല്‍ന) എട്ട് രൂപ വാങ്ങിയവരുണ്ട്. ഇറച്ചിയുടെയും അച്ചാറിന്റെയും മുട്ടയുടെയും പഴക്കം എത്രയാണെന്ന് ഹോട്ടലുകാര്‍ക്ക് പോലും ഓര്‍മ്മയുണ്ടാകില്ല. വറുത്ത മത്സ്യം പിറ്റേന്ന് കറിയിലിട്ട് കൊടുക്കുന്നവരും ഇല്ലാതെയില്ല. പഴകിയതാണെങ്കിലും മേശയില്‍ നിരത്തുന്നത് ആവിയോടെയാണ്. ഭക്ഷണത്തിന് തീവെട്ടിക്കൊള്ള നടത്തുമ്പോഴും ഗുണനിലവാരം ഉറപ്പാക്കാനുള്ള യാതൊരു നടപടിയും നഗരസഭാ-പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകാറില്ല.
നേരത്തെ സര്‍ക്കാറിന്റെ സഹകരണത്തോടെ ആരംഭിച്ച അന്നപൂര്‍ണ്ണ ഹോട്ടലുകളും കാസര്‍കോട്ടില്ല. സ്ത്രീകളുടെ കുടുംബശ്രീ ഹോട്ടലുകളും കഴിഞ്ഞ ഒരു കൊല്ലമായി പ്രവര്‍ത്തനം മുടങ്ങിയ നിലയിലാണ്. കറന്തക്കാട്ടെ ചില ഹോട്ടലുകളിലാണ് ന്യായവിലയ്ക്ക് ഭക്ഷണം ലഭിക്കുന്നത്. നഗരത്തിലെ വിവിധ രംഗത്തെ തൊഴിലാളികളും ഉദ്യോഗസ്ഥരും അതുകൊണ്ട് തന്നെ രണ്ട് നേരങ്ങളിലും കറന്തക്കാട് ഹോട്ടലുകളെയാണ് മൃഷ്ടാന്നത്തിന് ആശ്രയിക്കുന്നത്.
Keywords: Kasaragod, Kerala, Hotel, Raid
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

