Raid | കണ്ണൂര്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ റെയ്ഡ്; മേയര്‍ക്ക് പരാതി നല്‍കി എം ആര്‍ എ മാനേജ്‌മെന്റ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡില്‍ തങ്ങളുടെ സ്ഥാപനത്തിനെതിരെ തെറ്റായ പ്രചരണം നടത്തിയെന്ന് ആരോപിച്ച് എം ആര്‍ എ മാനേജ്‌മെന്റ് രംഗത്തെത്തി. 

ബുധനാഴ്ച കണ്ണൂര്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ ചെട്ടിപ്പീടികയിലെ എം ആര്‍ എ ബേകറി നിര്‍മാണ യൂനിറ്റില്‍ നിന്നും ഉപയോഗ യോഗ്യമായ കേക് ബേസ് വസ്തുക്കള്‍ എടുത്തുകൊണ്ട് പോകുകയും തുടര്‍ന്ന് മറ്റുള്ള സ്ഥാപനങ്ങളില്‍ നിന്നും പിടിച്ചെടുത്ത ഭക്ഷ്യ വസ്തുക്കളോടൊപ്പം ഇവ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു എന്നാരോപിച്ചാണ് എം ആര്‍ എ മാനേജ്‌മെന്റ് മേയര്‍ക്ക് പരാതി നല്‍കിയത്.
Aster mims 04/11/2022

Raid | കണ്ണൂര്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ റെയ്ഡ്; മേയര്‍ക്ക് പരാതി നല്‍കി എം ആര്‍ എ മാനേജ്‌മെന്റ്

എഫ് എസ് എസ് എ ഐ യുടെ ഫൈവ് സ്റ്റാര്‍ പദവി ലഭിച്ച കണ്ണൂര്‍ ജില്ലയിലെ ഏക ബേകറി നിര്‍മാണ യൂനിറ്റാണ് ചെട്ടിപ്പീടികയിലേതെന്നും പരിശോധനയില്‍ ഇവിടെ നിന്നും എടുത്തുകൊണ്ടുപോയ വസ്തുക്കള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി സത്യാവസ്ഥ ഉപഭോക്താക്കളെ ബോധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മേയര്‍ക്ക് നല്‍കിയ കത്തില്‍ എം ആര്‍ എ മാനേജ്‌മെന്റ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം 58 ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന ഹോടല്‍, ബേകറി, കൂള്‍ ബാര്‍ എന്നിവിടങ്ങളിലാണ് കോര്‍പറേഷന്‍ ആരോഗ്യ വകുപ്പ് റെയ്ഡ് നടത്തിയത്. പുഴാതി, പള്ളിക്കുന്ന് സോണലുകള്‍, തയ്യില്‍, മരക്കാര്‍ കണ്ടി, കണ്ണൂര്‍ ടൗണ്‍ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ് നടന്നത്. കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് നഴ്‌സ് മരിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയത്.

Keywords: Raid by Kannur Corporation Health Department; MRA management filed a complaint with mayor, Kannur, News, Hotel, Raid, Complaint, Health, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia