SWISS-TOWER 24/07/2023

FB Post | അച്ചു ഉമ്മന്റെ ചെരുപ്പിന്റെ വില കേട്ടാല്‍ ഞെട്ടുമോ? ഉമ്മന്‍ചാണ്ടിയുടെ മകള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

 


കോട്ടയം: (www.kvartha.com) ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. അച്ചു ഒരു കണ്ടന്റ് ക്രിയേറ്ററാണെന്നും. അവര്‍ അതിന്റെ ഭാഗമായി ഉപയോഗിക്കുന്ന സാധനങ്ങള്‍ അവരുടേതാണ് എന്ന് പറയുന്ന അന്തങ്ങളോട് സഹതപ്പിക്കുക മാത്രമെ നിവര്‍ത്തിയൂള്ളൂ എന്നും മാങ്കൂട്ടത്തില്‍ പറയുന്നു.

നിങ്ങള്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തിയതല്ലല്ലോ, അത് കണ്ടന്റ് ക്രിയേഷന്റെ ഭാഗമായി അച്ചു സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ചത് അല്ലേ എന്നും മാങ്കൂട്ടത്തില്‍ ചോദിക്കുന്നു. അച്ചു ഉമ്മന്‍ ആരെയും കബളിപ്പിച്ച് പണം തട്ടിയെടുത്തിട്ടില്ലെന്നും കഠിനാധ്വാനം ചെയ്ത് ജീവിക്കുകയാണെന്നും അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

അച്ചു ഉമ്മന്‍ ഒരു സര്‍വീസും ചെയ്യാതെ ആരുടെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ പേരും അവര്‍ ദുരുപയോഗം ചെയ്തിട്ടില്ലെന്നും മാങ്കൂട്ടത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. ജോലി ചെയ്ത് ജീവിക്കുന്നവരെ കാണുമ്പോള്‍ അഴിമതി ചെയ്ത ജീവിക്കുന്നവരുടെ അണികള്‍ക്ക് അസ്വസ്തത സ്വാഭാവികം, എന്തായാലും ചോദ്യം തുടരുക, അച്ചുവിന്റെ ചെരുപ്പിന് എന്താ വില? വസ്ത്രങ്ങള്‍ക്കെന്താ വില എന്നും പറഞ്ഞ് അദ്ദേഹം പരിഹസിക്കുന്നു.

FB Post | അച്ചു ഉമ്മന്റെ ചെരുപ്പിന്റെ വില കേട്ടാല്‍ ഞെട്ടുമോ? ഉമ്മന്‍ചാണ്ടിയുടെ മകള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍


പോസ്റ്റിന്റെ പൂര്‍ണരൂപം:


അച്ചു ഉമ്മന്റെ ചെരുപ്പിന്റെ വില കേട്ടാല്‍ ഞെട്ടുമോ?

'ചാണ്ടിയുടെ മുടിക്ക്' ശേഷം രാഷ്ട്രീയം പറയാനില്ലാത്ത CPM ന്റെ ആശയ ദാരിദ്ര്യത്തിന്റെ പുതിയ ചോദ്യമാണ് ചെരുപ്പിന്റെ വില..

നാണമില്ലേയെന്ന് ചോദിച്ച് ഞാന്‍ നാണം കെടുന്നില്ല.
അച്ചു ഒരു കണ്ടന്റ് ക്രിയേറ്ററാണ്. അവര്‍ അതിന്റെ ഭാഗമായി ഉപയോഗിക്കുന്ന സാധനങ്ങള്‍ അവരുടേതാണ് എന്ന് പറയുന്ന അന്തങ്ങളോട് സഹതപ്പിക്കുക മാത്രമെ നിവര്‍ത്തിയൊള്ളു. ആ യുക്തി വെച്ച് നോക്കിയാല്‍ ലോകത്തിലെ ഏറ്റവും അധികം കാറുള്ളത് ബൈജു എം നായരുടെ വീട്ടിലാകണം.

അതിനപ്പുറം അച്ചുവിന്റെ ജീവിത പങ്കാളി ഒരു മെച്ചപ്പെട്ട ബിസിനസ്സുകാരനുമാണ്.

ഇനി നിങ്ങള്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ നിങ്ങള്‍ രഹസ്യമായി പകര്‍ത്തിയതല്ലല്ലോ, അത് കണ്ടന്റ് ക്രിയേഷന്റെ ഭാഗമായി അവരുടെ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ചത് അല്ലേ? അതൊക്കെ പോട്ടെ. നിങ്ങള്‍ വിശദമായി ഒരു അന്വേഷണം നടത്തുക.

ഉമ്മന്‍ ചാണ്ടി സാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴോ അല്ലാത്തപ്പോഴോ സാറിന്റെ പേര് ഉപയോഗിച്ച് അച്ചു ധനസമ്പാദനമോ മറ്റെന്തെങ്കിലുമോ നേടിയിട്ടുണ്ടോ? അച്ചുവിന്റെ പേരില്‍ ഏതെങ്കിലും തട്ടിക്കൂട്ട് കമ്പനി സര്‍ക്കാര്‍ ഇടപാടുകളുടെ മധ്യസ്ഥത വഹിക്കുന്നുണ്ടോ?

അച്ചുവിന്റെ മെന്റര്‍ എന്ന് പറഞ്ഞ് വന്ന് ഏതെങ്കിലും വിവാദ വ്യവസായി കേരളത്തിന്റെ ആരോഗ്യ ഡേറ്റ കൊണ്ട് പോകാന്‍ ശ്രമിച്ചോ?

അച്ചുവിന്റെത് എന്ന് പറഞ്ഞ് ഒരു കമ്പനി ഏതെങ്കിലും വിവാദ വ്യവസായിയുടെ മാസപ്പടി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ?

അച്ചുവിന്റെ ഏതെങ്കിലും കമ്പനിക്ക് ഏതെങ്കിലും വിവാദ വ്യവസായി സേവനം ഇല്ലാതെ 1.72 കോടി രൂപ കൊടുത്തിട്ടുണ്ടോ?

ഇതിന്റെ എല്ലാം ഉത്തരം ഇല്ല എന്ന് അല്ലേ...

എന്നിട്ടും അച്ചു മറുപടി പറഞ്ഞു...

ചില വെബ് സൈറ്റുകള്‍ അപ്രതൃക്ഷമായപോലെ അച്ചുവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അപ്രത്യക്ഷമായില്ല...

ജോലി ചെയ്ത് ജീവിക്കുന്നവരെ കാണുമ്പോള്‍ അഴിമതി ചെയ്ത ജീവിക്കുന്നവരുടെ അണികള്‍ക്ക് അസ്വസ്തത സ്വാഭാവികം....

എന്തായാലും ചോദ്യം തുടരുക, അച്ചുവിന്റെ ചെരുപ്പിന് എന്താ വില? ??

 

Keywords:  Rahul Mamkootathil FB post about cyber attack against Achu Oommen, Kottayam, News, Politics, Criticism, Rahul Mamkootathil, FB Post, Achu Oommen, Social Media, Cyber attack, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia