RaGa’s Asset | രാഹുല്‍ ഗാന്ധിയുടെ കൈവശമുള്ളത് 55,000 രൂപ, സ്വന്തമായി വാഹനമില്ല, കോടികളുടെ നിക്ഷേപം; ആനിരാജയുടെ ആസ്തി 72 ലക്ഷം, കൈവശമുള്ളത് 10,000 രൂപ മാത്രം; വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ സ്വത്തുവിവരങ്ങള്‍ ഇങ്ങനെ!
Apr 4, 2024, 16:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കല്പറ്റ: (KVARTHA) വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ഗാന്ധിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജയും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ വയനാട് ജില്ലാ കലക്ടര്‍ക്ക് മുമ്പാകെയാണ് ഇരുവരും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. നാമനിര്‍ദേശ പത്രികയ്ക്കൊപ്പം ഇരുവരും സ്വത്തുവിവര പട്ടികയും സമര്‍പ്പിച്ചു. അതിന്റെ വിവരങ്ങള്‍ ഇങ്ങനെ:
രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധിക്ക് സ്വന്തമായി വാഹനമില്ല. കയ്യിലുള്ളത് 55,000 രൂപ. ഡെല്‍ഹിയിലെ രണ്ടു ബാങ്കുകളിലായി 26,25,157 രൂപയുടെ നിക്ഷേപമുണ്ട്. ഡെല്‍ഹി ഗുരുഗ്രാമില്‍ 5,838 ചതുരശ്ര അടിയുള്ള ഒരു വാടകക്കെട്ടിടവുമുണ്ട്. മ്യൂചല്‍ ഫണ്ട്, വിവിധ കംപനികളിലെ ഓഹരി നിക്ഷേപങ്ങള്‍ എന്നിവയുള്‍പെടെ 9,24,59,264 രൂപയുടെ ആസ്തിയുണ്ട്.
15 അപകീര്ത്തിക്കേസുകളടക്കം 18 കേസുകളാണ് വിവിധ സംസ്ഥാനങ്ങളിലായുള്ളത്. സഹോദരി പ്രിയങ്കാ ഗാന്ധിക്കും പങ്കാളിത്തമുള്ള കൃഷിഭൂമികളും വാടകക്കെട്ടിടങ്ങളും അടക്കം 11,15,02,598 രൂപയുടെ ആസ്തി വേറെയുമുണ്ട്. രാഹുലിനും പ്രിയങ്കയ്ക്കുമായി നാലേക്കറോളം കൃഷിഭൂമിയാണുള്ളത്. ഇരുവരുടെയും പേരില്‍ 2.1 കോടി വിലമതിക്കുന്ന ഫാം ഹൗസുണ്ട്.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ രാഹുലിന്റെ ആകെ വരുമാനം 1.02 കോടി രൂപയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 49.7 ലക്ഷം രൂപയുടെ ബാധ്യതയുള്ള രാഹുലിന് 4.2 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുണ്ടെന്നും പറയുന്നു.
ആനി രാജ
വയനാട്ടില്‍ രാഹുലിന്റെ എതിര്‍സ്ഥാനാര്‍ഥിയായ ആനി രാജയുടെ കൈവശം 10,000 രൂപമാത്രമാണുള്ളത്. ആകെ ആസ്തി 72 ലക്ഷം രൂപയാണ്. അകൗണ്ടില്‍ 61,973 രൂപയുണ്ട്. അരപ്പവന്‍ സ്വര്‍ണവും കൈവശമുണ്ട്. കുടുംബസ്വത്തായി ലഭിച്ച 77 സെന്റ് ഭൂമി, 75 സെന്റ് ഭൂമി എന്നിവ ആറളത്തുണ്ട്. ഇതിനു പുറമേ ആറളത്തുതന്നെ പത്തുസെന്റ് സ്ഥലവും വാങ്ങിയിട്ടുണ്ട്.
ആനി രാജയുടെ ഭര്‍ത്താവും സിപിഐ ജെനറല്‍ സെക്രടറിയുമായ ഡി രാജയുടെ കൈവശം അയ്യായിരം രൂപയുണ്ട്. അകൗണ്ടില്‍ 9,09,313 രൂപയുമുണ്ട്. മറ്റു വസ്തുവകകളൊന്നും ഇദ്ദേഹത്തിന്റെ കൈവശമില്ല. മകള്‍ അപരാജിതയ്ക്ക് മ്യൂച്വല്‍ ഫണ്ട് നിക്ഷേപമായി 72.38 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. രണ്ട് അകൗണ്ടുകളിലായി 1.79 ലക്ഷം രൂപയുണ്ട്. പക്ഷേ, കൈവശം 5000 രൂപമാത്രമേയുള്ളൂ. അഞ്ചുപവന്‍ സ്വര്‍ണവും ഒരു ആള്ടോ കാറും അപരാജിതയുടെ കൈവശമുണ്ടെന്നും നാമനിര്‍ദേശപത്രികയ്ക്കൊപ്പം നല്കിയ സ്വത്തുവിവരങ്ങളില്‍ പറയുന്നു.
Keywords: Rahul Gandhi’s Rs 20 crore-worth assets: Farmhouse shared with Priyanka Gandhi, Gurugram office, stocks worth Rs 4.3 crore, and more, Wayanad, News, Rahul Gandhi, Worth Assets, Politics, Lok Sabha Election, Bank Deposit, Vehicle, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

