Staff Terminated | എസ് എഫ് ഐ നേതാവ് കെ ആര്‍ അവിഷിതിനെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പഴ്‌സനല്‍ സ്റ്റാഫില്‍നിന്ന് നീക്കി ഉത്തരവിറങ്ങി
                                                 Jun 25, 2022, 18:24 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 തിരുവനന്തപുരം: (www.kvartha.com) രാഹുല്‍ ഗാന്ധിയുടെ ഓഫിസില്‍ അക്രമം നടത്തിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന എസ്എഫ്‌ഐ നേതാവ് കെ ആര്‍ അവിഷിതിനെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പഴ്‌സനല്‍ സ്റ്റാഫില്‍നിന്ന് നീക്കി ഉത്തരവിറങ്ങി. 
 ജൂണ്‍ 15 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നീക്കുന്നതെന്ന് പൊതുഭരണവകുപ്പ് ശനിയാഴ്ച ഇറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ അവിഷിതിനെ ഈ മാസം ആദ്യം തന്നെ മാറ്റിയെന്നായിരുന്നു സംഭവം വിവാദമായതിന് പിന്നാലെ മന്ത്രി വീണ ജോജ് ശനിയാഴ്ച രാവിലെ പ്രതികരിച്ചത്. ഇതിനു പിന്നാലെയാണ് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്.
ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രടറി 23ന് ഇതു സംബന്ധിച്ച് പൊതുഭരണവകുപ്പിന് കത്തയച്ചിരുന്നു. 24നാണ് രാഹുല്‍ ഗാന്ധിയുടെ ഓഫിസിനുനേരെ ആക്രമം നടന്നത്. ഓഫിസ് ആക്രമിച്ച സംഭവം വിവാദമായതോടെയാണ് വേഗത്തില്‍ ഉത്തരവിറക്കിയത്.
Keywords: Rahul Gandhi's Office Attack: Minister Veena George's Staff Terminated, Thiruvananthapuram, News, Trending, SFI, Health Minister, Controversy, Kerala.
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
