Bail For SFI activists | രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസ്: 29 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

 


വയനാട്: (www.kvartha.com) രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എം പി ഓഫീസ് ആക്രമിച്ച കേസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. കല്‍പ്പറ്റ സിജെഎം കോടതിയാണ് ഓഫീസ് ആക്രമിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന 29 പ്രവര്‍ത്തകര്‍ക്കാണ് ജാമ്യം ലഭിച്ചത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
                           
Bail For SFI activists | രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസ്: 29 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം
                       
കേസില്‍ എസ്എഫ്ഐ വയനാട് ജില്ലാ സെക്രടറിയും പ്രസിഡന്റും അടക്കം അറസ്റ്റിലായിരുന്നു. സിപിഎം നിര്‍ദേശ പ്രകാരമാണ് എസ്എഫ്ഐക്കെതിരെ നടപടി സ്വീകരിച്ചത്. എസ്എഫ്ഐ ആക്രമണത്തെ തള്ളി സിപിഎം നേരത്തെ രംഗത്തുവന്നിരുന്നു. എം പി ഓഫീസ് ആക്രമണത്തിന് പിന്നാലെ എസ്എഫ്ഐ വയനാട് ജില്ലാ കമിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു. പകരം ഏഴംഗ താല്‍കാലിക കമിറ്റി രൂപീകരിച്ചിട്ടുണ്ട്.

അതേസമയം, ഓഫീസ് ആക്രമിച്ച എസ്എഫ്ഐ കുട്ടികളോട് ദേഷ്യമോ ശത്രുതയോ ഇല്ലെന്നും ഉത്തരവാദിത്തമില്ലായ്മയാണ് അവര്‍ കാണിച്ചതെന്നും രാഹുല്‍ ഗാന്ധിയും നേരത്തെ പ്രതികരിച്ചിരുന്നു. 'തന്റെ ഓഫീസ് വയനാട്ടിലെ ജനങ്ങളുടേതാണ്. ഓഫിസ് ആക്രമണം ഒന്നിനും പരിഹാരമല്ല', തകര്‍ത്ത ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ രാഹുല്‍ പ്രതികരിച്ചു.

Keywords:  Latest-News, Kerala, Wayanad, Rahul Gandhi, Attack, Politics, Political party, SFI, Bail, Court, CPM, Rahul Gandhi's office attack case: Bail for 29 SFI activists.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia