Rahul Gandhi | ആ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചേക്കും: വോടര്‍മാര്‍ക്ക് നന്ദി അറിയിക്കാന്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ച കേരളത്തില്‍
രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം പത്ത് മണിയോടെ എടവണ്ണയില്‍ എത്തും
വയനാട്ടിലും റായ്ബറേലിയിലും വന്‍ ഭൂരിപക്ഷത്തിനാണ് ജയിച്ചത്
കല്‍പറ്റ: (KVARTHA) വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോടര്‍മാര്‍ക്ക് നന്ദിയറിയിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബുധനാഴ്ച എത്തുന്നു. രാവിലെ 10.30ന് മലപ്പുറം എടവണ്ണയിലും 2.30ന് കല്‍പറ്റ പുതിയ സ്റ്റാന്‍ഡിലും സംഘടിപ്പിക്കുന്ന പൊതുയോഗത്തില്‍ രാഹുല്‍ പങ്കെടുക്കും.
രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം പത്ത് മണിയോടെയാണ് എടവണ്ണയില്‍ എത്തുക. രാഹുല്‍ ഗാന്ധി വയനാട്ടിലും റായ്ബറേലിയിലും വന്‍ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. വയനാട്ടില്‍ മൂന്നുലക്ഷത്തിലധികം വോടുകളും, റായ്ബറേലിയില്‍ നാല് ലക്ഷത്തില്‍ അധികം വോടുകളും നേടിയാണ് രാഹുല്‍ എതിരാളികളെ പരാജയപ്പെടുത്തിയത്.
എന്നാല്‍ ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. 17നാണ് രാജി സമര്‍പ്പിക്കേണ്ട അവസാന തീയതി. വയനാട് സന്ദര്‍ശിക്കുന്ന സമയത്ത് ഏത് മണ്ഡലമാണ് നിലനിര്‍ത്തുന്നതെന്ന് രാഹുല്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. യുപി ആയിരിക്കും രാഹുല്‍ തിരഞ്ഞെടുക്കുക എന്നുള്ള റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു. അങ്ങനെ എങ്കില്‍ വയനാട് ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും.