D Raja | 'കേരളത്തില്‍ സംസാരിക്കുന്നത് ബിജെപിയുടെ ഭാഷയില്‍'; രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ഡി രാജ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി സി പി ഐ അഖിലേന്‍ഡ്യാ ജെനറല്‍ സെക്രടറി ഡി രാജയും രംഗത്തിറങ്ങി. കേരളത്തില്‍ വന്ന് ബി ജെ പിയുടെ ഭാഷയില്‍ സംസാരിക്കുന്ന രാഹുല്‍ ഗാന്ധിയെ തിരുത്താന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തയ്യാറാകണമെന്ന് ഡി രാജ കണ്ണൂരില്‍ പറഞ്ഞു.

അന്വേഷണ ഏജന്‍സികളെ ദുരുപയോഗിച്ച് രാജ്യത്തെ പ്രതിപക്ഷ പാര്‍ടികളെ വേട്ടയാടുന്ന ബി ജെ പി ഏറ്റവും വലിയ അഴമതി പാര്‍ടിയാണ്. രാജ്യം കണ്ട വലിയ അഴിമതിയാണ് തിരഞ്ഞെടുപ്പ് ബോന്‍ഡ്. ഇത്തരം വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കാതെയാണ് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷത്തെയും കുറ്റപ്പെടുത്തുന്നത്. കണ്ണൂര്‍ മുനിസിപല്‍ സോണ്‍ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുമ്പ് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച, വര്‍ഷം രണ്ടുകോടി ജനങ്ങള്‍ക്ക് തൊഴില്‍, കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം രൂപവീതം ഓരോ കുടുംബത്തിനും തുടങ്ങിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കാത്ത ബി ജെ പിയാണ് മോദിയുടെ ഗ്യാരന്റിയെന്ന പുതിയ തട്ടിപ്പുമായി രംഗത്തിറങ്ങിയിട്ടുള്ളത്. മോദിയുടെ 10 വര്‍ഷത്തെ ഭരണത്തില്‍ ഭരണഘടനാ തത്വങ്ങളെല്ലാം തകര്‍ക്കപ്പെട്ടു. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്നവര്‍ ജനാധിപത്യത്തിന് വില കല്‍പ്പിക്കുന്നില്ല.

D Raja | 'കേരളത്തില്‍ സംസാരിക്കുന്നത് ബിജെപിയുടെ ഭാഷയില്‍'; രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ഡി രാജ

കര്‍ഷകരെയും തൊഴിലാളികളെയും യുവജനങ്ങളെയും വഞ്ചിച്ചു. ഗവര്‍ണര്‍മാരെ കേന്ദ്ര സര്‍കാരിന്റെ ഏജന്റുമാരെപ്പോലെയാണ് ഉപയോഗിക്കുന്നത്. അര്‍ഹതപ്പെട്ട നികുതിവിഹിതം ചോദിച്ചതിനാണ് കേരളാ മുഖ്യമന്ത്രിയെ മോദി കുറ്റപ്പെടുത്തുന്നത്. എല്‍ ഡി എഫ് സര്‍കാരിനെയും മുഖ്യമന്ത്രിയെയും കുറ്റപ്പെടുത്തുന്നതില്‍ മോദിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമാണ്.

മുസ്ലീങ്ങളെ ലക്ഷ്യമിട്ടുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരെ പേരാടാന്‍ ഇടതുപക്ഷ എംപിമാര്‍ മാത്രമാണുണ്ടായത്. ഒത്തുതീര്‍പ് രാഷ്ട്രീയത്തിന് തയ്യാറാകാത്തവര്‍ കമ്യൂനിസ്റ്റുകാരും ഇടതുപക്ഷവുമാണ്. ലോക്‌സഭയില്‍ ഇടതുപക്ഷ എംപിമാരുടെ എണ്ണം കൂടിയാലേ ഇന്‍ഡ്യ, ഇന്‍ഡ്യയായി നിലനില്‍ക്കുകയുള്ളൂവെന്നും രാജ പറഞ്ഞു.

Keywords: News, Kerala, Kerala-News, Malayalam-News, Kannur-News, CPI, BJP, Rahul Gandhi, LDF, Congress, Criticism, Politics, All India General Secretary, Democracy, Political Party, Lok Sabha Election, Election Rally, Campaign, Rahul Gandhi speaks BJP's language in Kerala says, D Raja.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia