Criticized | രാഹുല്‍ ഗാന്ധി ഒരു ജിമ്മും ശശി തരൂര്‍ ഇംഗ്ലീഷ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടും തുടങ്ങണമെന്ന് രാജീവ് ചന്ദ്രശേഖര്‍
 

 
'Rahul Gandhi should open a gym': Union minister Rajeev Chandrasekhar jabs Congress on exit polls, Thiruvananthapuram, News, Rajeev Chandrasekhar, Criticized, Politics, Exit Poll, National


തങ്ങളെ സേവിക്കുന്ന, ജീവിത നിലവാരം ഉയര്‍ത്തുന്ന രാഷ്ട്രീയ നേതാക്കളെയാണ് ജനങ്ങള്‍ക്ക് ആവശ്യം


രാഹുല്‍ ഗാന്ധിക്കോ മറ്റ് നേതാക്കള്‍ക്കോ ഈ യോഗ്യതകളില്ല

തിരുവനന്തപുരം: (KVARTHA) രാഹുല്‍ ഗാന്ധി ഒരു ജിമ്മും ശശി തരൂര്‍ ഇംഗ്ലീഷ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടും തുടങ്ങണമെന്ന പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ അവിശ്വാസം പ്രകടിപ്പിച്ച തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരിന് മറുപടി നല്‍കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. വാര്‍ത്താ ഏജന്‍സി എഎന്‍ഐയോട് സംസാരിക്കവെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പരിഹാസം.

 

'രാഹുല്‍ ഗാന്ധി ഒരു ജിം തുടങ്ങണം. ശശി തരൂര്‍ ഒരു ഇംഗ്ലീഷ് പരിശീലന കേന്ദ്രവും. കോണ്‍ഗ്രസ് പാര്‍ടിയില്‍, ഭാഷാ
പരിജ്ഞാനം ഉള്ളവരും വാചാലമായി സംസാരിക്കാന്‍ കഴിയുന്നതുമായ നിരവധി ആളുകള്‍ ഉണ്ട്. അവര്‍ക്ക് ഈ തിരഞ്ഞെടുപ്പ് പുതിയ ജോലി സാധ്യതകള്‍ തുറക്കുമെന്നാണ് ഞാന്‍ കരുതുന്നത്', രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

 

തങ്ങളെ സേവിക്കുന്ന, ജീവിത നിലവാരം ഉയര്‍ത്തുന്ന രാഷ്ട്രീയ നേതാക്കളെയാണ് ജനങ്ങള്‍ക്ക് ആവശ്യം. എന്നാല്‍, രാഹുല്‍ ഗാന്ധിക്കോ മറ്റ് നേതാക്കള്‍ക്കോ ഈ യോഗ്യതകളില്ലെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. 

ബിജെപിക്ക് തുടര്‍ഭരണം പ്രവചിക്കുന്ന എക്സിറ്റ് പോളുകള്‍ പരിഹാസ്യമാണെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. 'എക്സിറ്റ് പോളുകളെ ഞങ്ങള്‍ അവിശ്വാസത്തോടെയാണ് കാണുന്നത്. രാജ്യത്തുടനീളം പ്രചാരണം നടത്തിയവരാണ് ഞങ്ങള്‍. ജനങ്ങളുടെ പള്‍സ് എന്താണെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്', എന്നായിരുന്ന എ എന്‍ ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തരൂരിന്റെ പ്രതികരണം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia