രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കരിപ്പൂരിലെത്തി; വ്യാഴാഴ്ച പത്രിക സമര്‍പിക്കും
Apr 3, 2019, 21:37 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 03.04.2019) വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കരിപ്പൂരിലെത്തി. സഹോദരിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുല്‍ കേരളത്തിലെത്തിയത്. കേരളത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട തീയതി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് രാഹുല്‍ ബുധനാഴ്ച രാത്രി 9.30 മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്.
കരിപ്പൂരില്‍ നിന്ന് റോഡ് മാര്‍ഗം കോഴിക്കോട്ടെത്തും. ഇവിടെ നിന്ന് രാവിലെ എട്ട് മണിക്ക് ശേഷം വയനാടിലേക്ക് പുറപ്പെടും. ഹെലികോപ്റ്ററിലായിരിക്കും കല്‍പ്പറ്റ സ്‌കൂള്‍ ഗ്രൗണ്ടില്‍ വന്നിറങ്ങുക. ഒമ്പത് മണിക്ക് ശേഷം കല്‍പ്പറ്റയിലെത്തും. 9.30 മണിയോടെ പഴയ ബസ് സ്റ്റാന്റില്‍ നിന്ന് റോഡ് ഷോ ആയി ജില്ലാ കലക്ടറുടെ ഓഫീസിലേക്ക് പോകാനാണ് തീരുമാനം. ഏകദേശം രണ്ട് കിലോ മീറ്ററോളം ദൂരമാണ് പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കലക്ടറേറ്റിലേക്കുള്ളത്.
25000 ത്തോളം പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ പങ്കെടുക്കുമെന്നാണറിയുന്നത്. പത്രിക സമര്‍പ്പിച്ച സേഷം ചിലപ്പോള്‍ വയനാട് ഡിസിസി ഓഫീസില്‍ രാഹുല്‍ കയറിയേക്കും. എന്നാല്‍ ഇടുങ്ങിയ വഴിയായതിനാല്‍ ഡിസിസി ഓഫീസിലേക്ക് രാഹുലിനെ കൊണ്ടുപോകാനാകില്ലെന്നാണ് നേരത്തെ രാഹുലിന്റെ സുരക്ഷാ ചുമതലയുള്ള എസ് പി ജി വ്യക്തമാക്കിയിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ പത്രികാസമര്‍പ്പണത്തിന് ശേഷം രാഹുല്‍ മടങ്ങും. മറ്റു പരിപാടികളൊന്നും വ്യാഴാഴ്ച രാഹുലിന് ഉണ്ടായിരിക്കില്ല. എന്നാല്‍ ഏപ്രില്‍ രണ്ടാം വാരം പ്രചരണത്തിനായി വീണ്ടും വയനാട്ടിലേക്ക് വരുമെന്നാണ് സൂചന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kozhikode, Kerala, News, Election, Rahul Gandhi, Priyanka Gandhi, Trending, Rahul Gandhi reached at Karippur

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.