Bail | രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്തെന്ന കേസ്; അറസ്റ്റിലായ 4 കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

 


ADVERTISEMENT

വയനാട്: (www.kvartha.com) രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്തെന്ന കേസില്‍ അറസ്റ്റിലായ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. രാഹുലിന്റെ പി എ കെ ആര്‍ രതീഷ്‌കുമാര്‍ ഉള്‍പെടെയാണ് അറസ്റ്റിലായത്. എസ് ആര്‍ രാഹുല്‍, കെ എ മുജീബ്, വി നൗശാദ് എന്നിവരും അറസ്റ്റിലായിരുന്നു. എസ് ആര്‍ രാഹുലും നൗശാദും രാഹുല്‍ ഗാന്ധിയുടെ ഓഫിസ് സ്റ്റാഫാണ്.

Bail | രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്തെന്ന കേസ്; അറസ്റ്റിലായ 4 കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

മണിക്കൂറുകളോളമുള്ള ചോദ്യം ചെയ്യലിന് ശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തത്. അറസ്റ്റില്‍ പ്രതിഷേധിച്ച് എം എല്‍ എമാരായ ടി സിദ്ദീഖ്, ഐ സി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നേതാക്കള്‍ കല്‍പറ്റ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.

അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയുടെ ഭാഗമാണിത്. സര്‍കാരിന്റെയും സിപിഎമിന്റെയും മുഖം രക്ഷിക്കാനുള്ള വ്യഗ്രതയാണ് ഇതിനുപിന്നിലെന്നും സുധാകരന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

Keywords: Rahul Gandhi office vandalism case: 4 Congress workers Release Station Bail, Wayanadu, News, Politics, Congress, Trending, Kerala.




Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia