SWISS-TOWER 24/07/2023

Rahul Gandhi | തന്നെ കാണാനെത്തിയ രാഹുല്‍ ഗാന്ധിക്ക് സ്‌നേഹസമ്മാനമായി പേന നല്‍കി എംടി വാസുദേവന്‍ നായര്‍

 


ADVERTISEMENT

മലപ്പുറം: (www.kvartha.com) നവതിയാഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരെ കാണാനെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എഐസിസി സംഘടനാകാര്യ ജെനറല്‍ സെക്രടറി കെസി വേണുഗോപാല്‍ ഒപ്പമുണ്ടായിരുന്നു.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. തന്നെ കാണാനെത്തിയ രാഹുലിന് സ്‌നേഹസമ്മാനമായി എംടി പേന കൈമാറി. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ഔദ്യോഗിക ഫേസ് ബുക് പേജില്‍ കോണ്‍ഗ്രസ് പങ്കുവച്ചു.

Rahul Gandhi | തന്നെ കാണാനെത്തിയ രാഹുല്‍ ഗാന്ധിക്ക് സ്‌നേഹസമ്മാനമായി പേന നല്‍കി എംടി വാസുദേവന്‍ നായര്‍

എംടിയുടെ പുസ്തകങ്ങളെക്കുറിച്ചും സിനിമകളെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും രാഹുല്‍ സംസാരിച്ചു. പതിവുള്ള കര്‍ക്കടക ചികിത്സയ്ക്ക് വന്നതായിരുന്നു എംടി. മുട്ടുവേദനയ്ക്കുള്‍പെടെ ആശ്വാസം തേടി കഴിഞ്ഞ വ്യാഴാഴ്ചയാണ് രാഹുല്‍ ആര്യവൈദ്യശാലയിലെത്തിയത്.

Keywords:  Rahul Gandhi meets MT Vasudevan Nair in Kottakkal, Malappuram, News, Politics, Congress, Rahul Gandhi, MT Vasudevan Nair, Writer, Health Treatment, Gift, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia