Rahul Gandhi | ഭാരത് ജോഡോ യാത്രയ്ക്ക് താല്‍കാലിക ഇടവേള നല്‍കി നിര്‍ണായക ചര്‍ചകളില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ഡെല്‍ഹിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ: (www.kvartha.com) ഭാരത് ജോഡോ യാത്രയ്ക്ക് താല്‍കാലിക ഇടവേള നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ഡെല്‍ഹിയിലേക്ക് തിരിക്കും. നിര്‍ണായക ചര്‍ചകളില്‍ പങ്കെടുക്കാനാണ് തിടുക്കപ്പെട്ടുള്ള യാത്ര എന്നാണ് വിവരം.

ചികിത്സ പൂര്‍ത്തിയാക്കി ലന്‍ഡനില്‍ നിന്നെത്തിയ സോണിയയെ കാണാനാണ് എത്തുന്നതെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി കേരളത്തില്‍ മടങ്ങിയെത്തുന്ന രാഹുല്‍ പിറ്റേന്നു ചാലക്കുടിയില്‍ നിന്നു യാത്ര തുടരും. അതിനിടെ എഐസിസി ജെനറല്‍ സെക്രടറി കെ സി വേണുഗോപാലിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടിയന്തരമായി ഡെല്‍ഹിയിലേക്കു വിളിപ്പിച്ചു.

തുടര്‍ന്ന് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനിടെ കെ സി ആലപ്പുഴയില്‍നിന്ന് ഡെല്‍ഹിയിലേക്കു പോയി. സംഘടനാപരമായ ആവശ്യങ്ങള്‍ക്കായാണ് വിളിപ്പിച്ചതെന്നാണ് വിവരം. ഭാരത് ജോഡോ യാത്രയുടെ തുടക്കം മുതല്‍ ഒപ്പമുള്ള വേണുഗോപാല്‍ ആദ്യമായാണ് വിട്ടുനില്‍ക്കുന്നത്. അടുത്ത ദിവസം വീണ്ടും യാത്രയില്‍ ചേരും.

അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മത്സരിച്ചാല്‍ താന്‍ പിന്മാറുമെന്ന് ശശി തരൂര്‍ എംപി വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ വരണമെന്ന പ്രമേയം പാസാക്കുമെന്ന് കെപിസിസി അറിയിച്ചു.

Rahul Gandhi | ഭാരത് ജോഡോ യാത്രയ്ക്ക് താല്‍കാലിക ഇടവേള നല്‍കി നിര്‍ണായക ചര്‍ചകളില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ഡെല്‍ഹിയില്‍


ഭാരത് ജോഡോ യാത്ര കേരളം വിട്ടതിനു ശേഷം ഇതിനായി കെപിസിസി യോഗം ചേരും. എന്നാല്‍ രാഹുല്‍ കേരളത്തിലുള്ളപ്പോള്‍ പ്രമേയം അവതരിപ്പിക്കാത്തത് വീഴ്ചയെന്നാണ് ഗ്രൂപുകളുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് നടപടി തുടങ്ങും മുന്‍പ് പ്രമേയം വന്നില്ലെങ്കില്‍ അനൗചിത്യമെന്ന് എ ഗ്രൂപ് അറിയിച്ചു.

Keywords: Rahul Gandhi in Delhi on Friday to participate in crucial discussions, Alappuzha, News, Politics, Congress, Rahul Gandhi, Meeting, Sonia Gandhi, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script