SWISS-TOWER 24/07/2023

Rahul Gandhi | പിതാവ് മരിച്ചപ്പോഴുള്ള മാനസികാവസ്ഥ എന്താണോ അതാണ് എനിക്കിപ്പോള്‍ അനുഭവപ്പെടുന്നത്;  അവര്‍ക്ക് അച്ഛനെ മാത്രമല്ല എല്ലാവരെയും നഷ്ടപ്പെട്ടു; രാജ്യം ഒന്നാകെ വയനാടിനൊപ്പമെന്നും രാഹുല്‍ ഗാന്ധി

 
Rahul Gandhi, Wayanad landslide, Kerala, India, political leader, natural disaster, condolences, relief efforts
Rahul Gandhi, Wayanad landslide, Kerala, India, political leader, natural disaster, condolences, relief efforts

Photo Credi: Facebook / Rahul Gandhi

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വേദനിപ്പിക്കുന്ന സാഹചര്യമാണെന്നും പുനരധിവാസം ഉറപ്പാക്കുമെന്നും രാഹുല്‍  

വയനാട് ഹൃദയത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നു

വേദനിപ്പിക്കുന്ന സാഹചര്യമാണെന്നും പുനരധിവാസം ഉറപ്പാക്കുമെന്നും നേതാവ് 

വയനാട് : (KVARTHA) വയനാട്ടെ (Wayanad) ഉരുള്‍ പൊട്ടല്‍ (Landslides) ദുരന്തത്തില്‍ (Disaster) വികാരഭരിതനായി ലോക് സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi) . ദുരിതം വിതച്ച മേപ്പാടിയിലെ മുണ്ടക്കൈയും ചൂരല്‍മലയും സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് (Media) സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Aster mims 04/11/2022


വയനാട് ഹൃദയത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നുവെന്ന് പറഞ്ഞ രാഹുല്‍ പിതാവ് മരിച്ചപ്പോഴുള്ള മാനസികാവസ്ഥ എന്താണോ അതാണ് എനിക്കിപ്പോള്‍ അനുഭവപ്പെടുന്നത് എന്നും വ്യക്തമാക്കി. ദുരന്ത ബാധിത പ്രദേശത്ത് നിരവധി പേരെ കണ്ടു. അവരുടെ സങ്കടങ്ങള്‍ കേട്ടു. അപ്പോള്‍ അച്ഛന്‍ നഷ്ടപ്പെട്ടപ്പോഴുള്ള എന്റെ അവസ്ഥ ഓര്‍മവന്നു. അവര്‍ക്ക് അച്ഛനെ മാത്രമല്ല നഷ്ടപ്പെട്ടത്. എല്ലാവരെയും നഷ്ടപ്പെട്ടു. രാജ്യം ഒന്നാകെ വയനാടിനൊപ്പം ഉണ്ടാവുമെന്നും രാഹുല്‍ പറഞ്ഞു. 

രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന എല്ലാവര്‍ക്കും രാഹുല്‍ നന്ദി പറഞ്ഞു. വേദനിപ്പിക്കുന്ന സാഹചര്യമാണെന്നും പുനരധിവാസം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ കേരളത്തിനെതിരെ അമിത് ഷാ  ഉന്നയിച്ച കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ രാഷ്ട്രീയ ഏറ്റുമുട്ടലിനുള്ള നിമിഷമല്ല ഇതെന്നായിരുന്നു രാഹുലിന്റെ മറുപടി.  എല്ലാ സംവിധാനങ്ങളും കൈ കോര്‍ത്തു പ്രവര്‍ത്തിക്കേണ്ട നിമിഷമാണിതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. 


ഈ ദുഷ്‌കരമായ സമയങ്ങളില്‍ ഞാനും പ്രിയങ്കയും വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനം, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. സാധ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. ഉരുള്‍പൊട്ടലുകളും പ്രകൃതിക്ഷോഭങ്ങളും ആവര്‍ത്തിച്ചുള്ള സംഭവങ്ങള്‍ അങ്ങേയറ്റം ആശങ്കാജനകമാണ്. സമഗ്രമായ ഒരു കര്‍മപദ്ധതി അടിയന്തരമായി ആവശ്യമാണെന്നും രാഹുല്‍ സാമൂഹികമാധ്യമമായ ഫേയ്സ്ബുകില്‍ കുറിച്ചു.


ദുരന്തത്തില്‍ കാണാതായവരെ തേടി മൂന്നാംദിവസവും രക്ഷാദൗത്യം സജീവമായി പുരോഗമിക്കുകയാണ്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണസംഖ്യ ഉയരുകയാണ്. 288 പേര്‍ മരിച്ചെന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. അത്ര തന്നെ പേരോളം കാണാതായിട്ടുമുണ്ട്. ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ നിശ്ചയദാര്‍ഢ്യത്തോടെ പതറാതെ മുന്നില്‍നിന്ന് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുകയാണ് സൈന്യവും പ്രദേശവാസികളും മറ്റ് രക്ഷാപ്രവര്‍ത്തകരും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia