SWISS-TOWER 24/07/2023

Rahul Gandhi | രാഹുല്‍ഗാന്ധി പ്രചാരണത്തിനായി വയനാട്ടിലെത്തി; റോഡ് ഷോയില്‍ ആയിരങ്ങള്‍ പങ്കെടുക്കുമെന്ന് പ്രവര്‍ത്തകര്‍

 


ADVERTISEMENT

ബത്തേരി: (KVARTHA) യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി പ്രചാരണത്തിനായി വയനാട്ടിലെത്തി. തിങ്കളാഴ്ച രാവിലെയാണ് രാഹുല്‍ ഗാന്ധി എട്ടിയത്. തമിഴ്‌നാട്ടിലെ നീലഗിരി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് മൈതാനിയില്‍ ഹെലികോപ്റ്ററില്‍ രാവിലെ പത്ത് മണിയോടെയാണ് രാഹുല്‍ ഗാന്ധി എത്തിയത്.

രാഹുല്‍ ഇറങ്ങിയതിനു പിന്നാലെ കാത്തുനിന്നിരുന്ന തിരഞ്ഞെടുപ്പ് കമിഷന്‍ ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്ററില്‍ പരിശോധന നടത്തി. തോട്ടം തൊഴിലാളികളെയും പ്രദേശവാസികളെയും സന്ദര്‍ശിച്ച ശേഷം രാഹുല്‍ ഗാന്ധി ബത്തേരിയില്‍ റോഡ് ഷോ നടത്തും. തുടര്‍ന്ന് പുല്‍പ്പള്ളി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്ത എന്നിവിടങ്ങളിലും റോഡ് ഷോ നടത്തും. 

Rahul Gandhi | രാഹുല്‍ഗാന്ധി പ്രചാരണത്തിനായി വയനാട്ടിലെത്തി; റോഡ് ഷോയില്‍ ആയിരങ്ങള്‍ പങ്കെടുക്കുമെന്ന് പ്രവര്‍ത്തകര്‍

റോഡ് ഷോയില്‍ ആയിരങ്ങള്‍ പങ്കെടുക്കുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. മാനന്തവാടി രൂപതാ ആസ്ഥാനത്തും രാഹുല്‍ സന്ദര്‍ശനം നടത്തും. വൈകിട്ട് കോഴിക്കോട് നടക്കുന്ന സമ്മേളനത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.

Keywords: Rahul Gandhi came to Wayanad for Election Campaigning, Wayanad, News, Rahul Gandhi, Election Campaigning, Politics, Helicopter, Election Commission, Inspection, UDF, Road Show, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia