Landslide Visit | വയനാട്ടിലെ ദുരിത ബാധിതരെ സന്ദർശിക്കുന്നതിനായി രാഹുൽ ഗാന്ധിയും പ്രിയങ്കയും കണ്ണൂർ വിമാനത്താവളത്തിലെത്തി


വൻ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് രാഹുൽ ഗാന്ധി വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങിയത്. ഇതിനു ശേഷം റോഡ് മാർഗം വാഹനവ്യൂഹത്തിൽ വയനാട്ടിലേക്ക് തിരിച്ചു
കണ്ണൂർ: (KVARTHA) വയനാട്ടിലെ ഉരുൾ പൊട്ടൽ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡൽഹിയിൽ നിന്നും വന്നിറങ്ങി. വ്യാഴാഴ്ച രാവിലെ പത്തുമണിയേടെയാണ് ഇരുവരും കണ്ണൂർ വിമാനത്താവളത്തിലെത്തിയത്.
വൻ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് രാഹുൽ ഗാന്ധി വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങിയത്. ഇതിനു ശേഷം റോഡ് മാർഗം വാഹനവ്യൂഹത്തിൽ വയനാട്ടിലേക്ക് തിരിച്ചു. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ എത്തിയിരുന്നു.
രാഹുൽ ഗാന്ധിയുടെ പ്രതികരണം തേടി വമ്പൻ മാധ്യമ പ്രവർത്തകരുടെ പട തന്നെ വിമാനത്താവളത്തിൽ ക്യാംപ് ചെയ്തിരുന്നുവെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല. കഴിഞ്ഞ ദിവസം തന്നെ രാഹുൽ ഗാന്ധി വയനാട് സന്ദർശിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും സുരക്ഷാ കാരണങ്ങളാൽ പിൻമാറുകയായിരുന്നു.