10 വര്‍ഷത്തെ ഒറ്റമുറി ജീവിതംകൊണ്ട് ലോകത്തെ ഞെട്ടിച്ച കമിതാക്കള്‍, പിന്നെ വിവാദങ്ങള്‍; അപൂര്‍വതകള്‍ നിറഞ്ഞ പ്രണയത്തിന് സാഫല്യം; ഒടുവില്‍ നെന്മാറയിലെ റഹ് മാനും സജിതയും വിവാഹിതരായി
Sep 15, 2021, 12:28 IST
പാലക്കാട്: (www.kvartha.com 15.09.2021) വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പ്രണയസാഫല്യം. നെന്മാറയിലെ കമിതാക്കളായ റഹ് മാനും സജിതയും വിവാഹിതരായി. നെന്മാറ സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍വെച്ച് കെ ബാബു എം എല്‍ എയുടെ നേതൃത്വത്തിലായിരുന്നു ഇരുവരുടെയും വിവാഹം. സ്പെഷല്‍ മാരേജ് ആക്ട് പ്രകാരമാണ് വിവാഹിതരായാത്.
വിവാഹത്തിന് സജിതയുടെ വീട്ടുകാര്‍ എത്തിയിരുന്നുവെങ്കിലും റഹ് മാന്റെ വീട്ടുകാരുടെ അസാന്നിധ്യം ദമ്പതികളെ നിരാശരാക്കി. റഹ് മാന്റെ വാക്കുകള്‍: വിവാഹം കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നാല്‍ വീട്ടുകാര്‍ ഒപ്പം ഇല്ലാത്തത് വിഷമിപ്പിക്കുന്നുണ്ട്. അവരും കൂടി മനസ് മാറി വരട്ടെയെന്നാണ് പ്രാര്‍ഥിക്കുന്നത്. എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷ. റഹ് മാന്റെ വീട്ടുകാരും ഒപ്പമുണ്ടായിരുന്നുവെങ്കില്‍ സന്തോഷമായേനെയെന്ന് സജിതയും മാധ്യമങ്ങളോട് പ്രതികരിച്ചു.
പുരോഗമന കലാ സാഹിത്യസംഘത്തിന്റെ കൊല്ലങ്കോട് ഏരിയ കമിറ്റിയാണ് വിവാഹത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്. അപൂര്‍വതകള്‍ നിറഞ്ഞ പ്രണയമായിരുന്നു ഇരുവരുടെതും. 10 വര്‍ഷം ഒരു ചെറിയ മുറിയില്‍ ആരുമറിയാതെ താമസിച്ച റഹ് മാന്റെയും സജിതയുടെയും പ്രണയകഥ പുറംലോകം ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ്.
അയിലൂര്‍ സ്വദേശി റഹ് മാന്‍ പ്രണയിനിയായ സജിതയെ സ്വന്തം മുറിക്കുള്ളില്‍ 10 വര്‍ഷമായി ഒളിച്ചു താമസിപ്പിച്ചിരുന്നു. വീട്ടുകാരുടെ എതിര്‍പ് ഭയന്ന് ഇവര്‍ ആരംഭിച്ച ഒളിവ് ജീവിതം കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് പുറം ലോകം അറിഞ്ഞത്. കാണാതായ റഹ് മാനെ വഴിയില്‍ വച്ച് ബന്ധുക്കള്‍ കണ്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.