രാധയുടെ കൊല: പ്രേരണയായത് ദൃശ്യം സിനിമയെന്ന് പ്രതികള്‍; നിലമ്പൂരില്‍ ബുധനാഴ്ച ഹര്‍ത്താല്‍
Feb 11, 2014, 13:30 IST
നിലമ്പൂര്‍: കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ തൂപ്പുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കുളത്തില്‍ താഴ്ത്താന്‍ തങ്ങളെ സഹായിച്ചത് ദൃശ്യം സനിമയിലെ സീനുകളാണെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. നേരത്തെ മൂന്നുതവണ കൊലപാതകത്തിന് ശ്രമിച്ചിരുന്നു. പക്ഷേ പരാജയപ്പെട്ടു.
ജിത്തുജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ ദൃശ്യം കണ്ടതോടെയാണ് കൊലപാതകം എങ്ങനെയാകണമെന്ന് തീരുമാനിച്ചതെന്ന് പ്രതികള്‍ പറഞ്ഞു. സിനിമയില്‍ മാനം രക്ഷിക്കാന്‍ വേണ്ടി അബന്ധത്തിലാണ് കൊലപാതകം ചെയ്യുന്നത്. എന്നാല്‍ തന്റെ രാഷ്ട്രീയമാനം രക്ഷിക്കാന്‍ വേണ്ടിയാണ് രാധയെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് മന്ത്രി ആര്യാടന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം ബിജു നായര്‍ പോലീസിനോട് പറഞ്ഞു.
രാധയുടെ സിം കാര്‍ഡ് മൃതദേഹം കിടന്നതിന് മുപ്പത് കിലോ മീറ്റര്‍ മാറി റെയില്‍വേ ട്രാകില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. ഇത് പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി തങ്ങള്‍ തന്നെ ചെയ്തതാണെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. അവിവാഹിതയായ രാധ ആരുടെയെങ്കിലും ഒപ്പം നാടുവിട്ടതായി പറഞ്ഞുപരത്താനായിരുന്നു ഇത്.
സിനിമയില്‍ മോഹന്‍ലാല്‍ തമിഴ്നാട്ടിലേയ്ക്ക് പോകുന്ന ലോറിയുടെ മുകളിലേയ്ക്ക് മൊബൈല്‍ഫോണ്‍ ഉപേക്ഷിക്കുകയായിരുന്നു. സിനിമയില്‍ മൃതദേഹം ചാക്കില്‍ കെട്ടിയതുപോലെയാണ് രാധയുടെ മൃതദേഹവും ചാക്കിലാക്കിയത്. എന്നാല്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകവുമായി ബന്ധപ്പെട്ട് തന്റെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്നും ബിജുവിനെ പുറത്താക്കിയതായി മന്ത്രി ആര്യാടന് മുഹമ്മദ് അറിയിച്ചു.
തന്റെ പങ്കിനെക്കുറിച്ചു അന്വേഷിക്കണമെന്ന പിണറായി വിജയന്റെ ആരോപണത്തെയും ആര്യാടന് സ്വാഗതം ചെയ്തു. എന്നാല്‍ കൊലപാതകത്തില്‍ പ്രമുഖര്‍ക്കും പങ്കുണ്ടെന്ന് ആരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസ് ഉപരോധിച്ചു. യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന് രണ്ട് ദിവസം ചാക്കില്‍ക്കെട്ടി ഓഫീസിനകത്ത് സൂക്ഷിച്ചിട്ടും ആരും കണ്ടിലെന്ന പ്രതികളുടെ മൊഴി സംശയം ജനിപ്പിക്കുന്നകതായി പി. ശ്രീരാമകൃഷ്ണന് എം.എല്‍.എ ആരോപിച്ചു.
കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥപ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നിലമ്പൂരില്‍ ബുധനാഴ്ച സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
Related News:
കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയുടെ കൊലപാതകം: മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അടക്കം 2 പേര് അറസ്റ്റില്‍
നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയുടെ കൊലപാതകത്തിനു പിന്നില്‍ പ്രമാണികള്‍: പിണറായി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : Congress Office Murder, Biju Nair, Shamsudeenm Radha, Malapuram, Nilambur, Police, Drishyam Movie, Malayalam, Strike, CPI(M), Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.