യുഎഇ പൊലീസ് അറസ്റ്റ് ചെയ്ത സ്വര്‍ണക്കടത്ത് കേസിലെ പ്രതി റബിന്‍സ് ഹമീദിനെ ഇന്ത്യയ്ക്ക് കൈമാറി
Oct 26, 2020, 19:06 IST
കൊച്ചി: (www.kvartha.com 26.10.2020) യുഎഇ പൊലീസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളായ മൂവാറ്റുപുഴ സ്വദേശി റബിന്‍സ് ഹമീദിനെ ഇന്ത്യയ്ക്ക് കൈമാറി. തിങ്കളാഴ്ച വൈകിട്ട് 4.20ന് എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഇയാളെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തു. യു എ ഇ കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കിയത് റബിന്‍സ് ആയിരുന്നു.
ഇയാള്‍ക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ട ഫൈസല്‍ ഫരീദിനെയും യുഎഇ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഉള്‍പ്പെടെ വിദേശത്തുള്ള ആറു പ്രതികള്‍ക്കെതിരെ കസ്റ്റംസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഇതിന്റെ തുടര്‍ നടപടിയായാണ് റബിന്‍സിനെ ഇപ്പോള്‍ ഇന്ത്യയ്ക്കു കൈമാറിയിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന് എല്ലാ സഹായവും യുഎഇ വാഗ്ദാനം ചെയ്തിരുന്നു. ഫൈസല്‍ ഫരീദിനെയും റബിന്‍സിനെയും യുഎഇ അറസ്റ്റ് ചെയ്തതായി എന്‍ഐഎ അന്വേഷണ സംഘം നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു.
സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തകളില്‍ നിറഞ്ഞതോടെ ഇയാള്‍ വിദേശത്ത് ഒളിവിലായിരുന്നു. ഇതിനിടെ ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദം തകര്‍ക്കാന്‍ ശ്രമിച്ചു എന്ന കാരണത്തില്‍ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇയാള്‍ക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ട ഫൈസല്‍ ഫരീദിനെയും യുഎഇ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഉള്‍പ്പെടെ വിദേശത്തുള്ള ആറു പ്രതികള്‍ക്കെതിരെ കസ്റ്റംസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഇതിന്റെ തുടര്‍ നടപടിയായാണ് റബിന്‍സിനെ ഇപ്പോള്‍ ഇന്ത്യയ്ക്കു കൈമാറിയിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന് എല്ലാ സഹായവും യുഎഇ വാഗ്ദാനം ചെയ്തിരുന്നു. ഫൈസല്‍ ഫരീദിനെയും റബിന്‍സിനെയും യുഎഇ അറസ്റ്റ് ചെയ്തതായി എന്‍ഐഎ അന്വേഷണ സംഘം നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു.
Keywords: Rabins Hameed, Accused in gold smuggling case arrested by UAE police, extradited to India, Kochi, News, Smuggling, Gold, Accused, Arrested, Nedumbassery Airport, NIA, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.