Stray dog | തല്ലിക്കൊന്ന് കുഴിച്ചുമൂടിയ തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

 


കണ്ണൂര്‍: (www.kvartha.com) പ്രദേശവാസികള്‍ പിന്തുടര്‍ന്ന് തല്ലിക്കൊന്ന തെരുവുനായക്ക് പേയുള്ളതായി പോസ്റ്റുമോര്‍ടം റിപോര്‍ട്. പയ്യന്നൂരിലെ നിര്‍ദിഷ്ട ബസ് സ്റ്റാന്‍ഡിന് സമീപം മറവുചെയ്തിരുന്ന തെരുവുനായയുടെ ജഡം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് ഇതു സംബന്ധിച്ച തെളിവുലഭിച്ചത്. ഇതോടെ ഒന്‍പതുപേരെ അക്രമിച്ചു പരുക്കേല്‍പ്പിച്ച തെരുവുനായയെ തല്ലിക്കൊന്നവര്‍ കേസില്‍ നിന്നും ഒഴിവാകുമെന്നാണ് സൂചന.
            
Stray dog | തല്ലിക്കൊന്ന് കുഴിച്ചുമൂടിയ തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വോകിങ് ഐ ഫൗന്‍ഡേഷന്‍ ഫോര്‍ അനിമല്‍ അഡ്വകസിയുടെ പരാതിയിലാണ് മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച പയ്യന്നൂരിലെത്തി നായയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തിയത്. നായയുടെ മൃതദേഹത്തിന് പഴക്കമുള്ളതിനാല്‍ തത്സസമയ പരിശോധനയാണ് നടത്തിയത്. നായയുടെ മൃതദേഹത്തില്‍ നിന്നുമെടുത്ത സാംപിളുകള്‍ കണ്ണൂരിലെ ലാബിലെത്തി പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് നായയ്ക്ക് പേയുള്ളതായി സ്ഥിരീകരിച്ചത്.

ഈമാസം 13-നാണ് പരാതിക്കാസ്പദമായ സംഭവം. പയ്യന്നൂരിലെ വിവിധ പ്രദേശങ്ങളിലുണ്ടായ തെരുവുനായയുടെ ആക്രമണത്തില്‍ ഒമ്പത് പേര്‍ക്ക് കടിയേറ്റിരുന്നു. ഇതിനിടെയില്‍ ചിലര്‍ ചേര്‍ന്ന് നായയെ തല്ലിക്കൊല്ലുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ വിവാദമായി. ഇതോടെ നായ സ്നേഹികളുടെ സംഘടന ഈ ദൃശ്യങ്ങളുടെ പശ്ചാലത്തലത്തില്‍ പയ്യന്നൂര്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. നായയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താന്‍ ശ്രമിക്കുന്നിനിടെ ബുധനാഴ്ച നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയിരുന്നു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Stray-Dog, Dog, Report, Rabies infection confirmed in stray dog.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia