Animal Attack | പ്രഭാത സവാരിക്കിറങ്ങിയ 14 പേർക്ക് കുറുക്കൻ്റെ കടിയേറ്റു


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പയ്യന്നൂർ: (KVARTHA) കുഞ്ഞിമംഗലത്ത് പ്രഭാതസവാരിക്കിറങ്ങിയവരുൾപ്പെടെ 14 പേര്‍ക്ക് ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റു. കുഞ്ഞിമംഗലം കുതിരുമ്മൽ മൂശാരിക്കൊവ്വല്‍, വണ്ണച്ചാൽ, മാട്ടുമ്മല്‍ കളരി, എന്നീ പ്രദേശങ്ങളിലുള്ളവർക്കാണ് ഭ്രാന്തന്‍ കുറുക്കൻ്റെ കടിയേറ്റത്. കണ്ണില്‍ കണ്ടവരെയെല്ലാം കൈക്കും കാലിനുമൊക്കെയാണ് കുറുക്കൻ കടിച്ച് പരിക്കേല്‍പ്പിച്ചത്.

കുഞ്ഞിമംഗലത്തെ കമലാക്ഷി (56), കൃഷ്ണന്‍ (72), ചന്ദ്രന്‍ (63), ദാമോദരന്‍ (72), കരുണാകരന്‍ (72), ദീപ (45), ശ്രീജ (46), സജീവന്‍ (47), കുഞ്ഞമ്പു (85), സുഷമ (45), ഉമ (46), പ്രജിത്ത് (35), രാജന്‍ (56), കമലാക്ഷി (70) എന്നിവരെയാണ് ഭ്രാന്തൻ കുറുക്കൻ കടിച്ചത്. ചൊവ്വാഴ്ച രാവിലെ 6.30 മണിക്കായിരുന്നു സംഭവങ്ങൾക്ക് തുടക്കം. കടിയേറ്റവരെപയ്യന്നൂർ താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പത്ര വിതരണത്തിനിടയിലാണ് പ്രജിത്തിന് കടിയേറ്റത്. വിവരമറിഞ്ഞെത്തിയ നാട്ടുകാർ ഉടന്‍തന്നെ പരിക്കേറ്റവരെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയില്‍ പേവിഷ ഇഞ്ചക്ഷനില്ലാത്തതിനാൽ കുറുക്കന്റെ ആക്രമണത്തില്‍ പരിക്കേറ്റവരെ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുറുക്കൻ്റെ കടിയേറ്റ ആരുടേയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.