ആർ ശ്രീലേഖയും ശങ്കർ റെഡ്ഡിയും ഡിജിപിമാർ, ഫയർ ആന്റ് റെസ്‌ക്യൂ മേധാവിയായാണ് ശ്രീലേഖയുടെ നിയമനം, റോഡ് സുരക്ഷാ കമ്മിഷണറായി ശങ്കർ റെഡ്ഡി തുടരും

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 27.05.2020) ഐ എ എസിന് പിറകെ ഐ പി എസ് തലത്തിലും വന്‍ അഴിച്ചുപണി. ഡിജിപിമാരായി സ്ഥാനക്കയറ്റം നൽകിയ ആര്‍ ശ്രീലേഖയെ ഫയര്‍ഫോഴ്സ് മേധാവിയായി നിയമിച്ചപ്പോൾ എന്‍ ശങ്കര്‍ റെഡ്ഡിയെ റോഡ് സുരക്ഷാ കമ്മിഷണറായി തുടരാൻ അനുവദിച്ചു. ഫയര്‍ഫോഴ്സ് മേധാവി എ ഹേമചന്ദ്രന്‍ ഈ മാസം വിരമിക്കുന്ന ഒഴിവിലാണ് ശ്രീലേഖയുടെ നിയമനം.


ആർ ശ്രീലേഖയും ശങ്കർ റെഡ്ഡിയും ഡിജിപിമാർ, ഫയർ ആന്റ് റെസ്‌ക്യൂ മേധാവിയായാണ് ശ്രീലേഖയുടെ നിയമനം, റോഡ് സുരക്ഷാ കമ്മിഷണറായി ശങ്കർ റെഡ്ഡി തുടരും

ഗതാഗത കമീഷണറായി എ ഡി ജി പി എം ആര്‍ അജിത്കുമാറിനെ നിയമിച്ചു. ഡി ജി പി റാങ്കിലുള്ള ജേക്കബ് തോമസും ഹേമചന്ദ്രനും വിരമിക്കുന്ന ഒഴിവിലാണ് ആര്‍ ശ്രീലേഖ, എന്‍ ശങ്കര്‍ റെഡ്ഡി എന്നിവര്‍ക്ക് ഡി ജി പി പദവി നല്‍കുന്നത്.

Summary:  R Sreelekha and N Shankar Reddy are promoted as DGP
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk - Main
Web Desk - Main

154168 Articles

Tags

Share this story

wellfitindia