R Sivasundar | എംഎന്‍ വിജയന്‍ ബ്രാഹ്മണികല്‍ മുതലാളിത്തത്തിന്റെ അപകടസാധ്യത നേരത്തെ തിരിച്ചറിഞ്ഞ ചിന്തകനെന്ന് ആര്‍ ശിവസുന്ദര്‍

 


കണ്ണൂര്‍: (www.kvartha.com) രാജ്യം ഭരിക്കുന്ന ബിജെപിയും ഭരണതലവനായ നരേന്ദ്ര മോദിയും ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രമാണ് പയറ്റുന്നതെന്ന് കര്‍ണാടകയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ആര്‍ ശിവസുന്ദര്‍ പറഞ്ഞു. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടന്ന എംഎന്‍ വിജയന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
  
R Sivasundar | എംഎന്‍ വിജയന്‍ ബ്രാഹ്മണികല്‍ മുതലാളിത്തത്തിന്റെ അപകടസാധ്യത നേരത്തെ തിരിച്ചറിഞ്ഞ ചിന്തകനെന്ന് ആര്‍ ശിവസുന്ദര്‍

ബ്രാഹ്മണികല്‍ മുതലാളിത്തമാണ് ഏറ്റവും വലിയ അപകടമെന്ന് നേരത്തെ തിരിച്ചറിഞ്ഞ ചിന്തകരിലൊരാളായിരുന്നു എംഎന്‍ വിജയന്‍. രാജ്യത്ത് പിടിമുറുക്കുന്ന ബ്രാഹ്മണികല്‍ മുതലാളിത്തത്തിന്റെ ഏറ്റവും വലിയ ഇരകള്‍ ദളിതരും, സ്ത്രീകളും ഒബിസിക്കാരുമാണ്. ക്യാപറ്റിലസത്തിന്റെ ഐഡിയോളജിയും ജാതികളോട് സന്ധി ചെയ്തുമാണ് അതുവളരുന്നത്. ഹിന്ദുത്വ ഫാസിസം സാമ്പത്തികമായി രാജ്യത്തെ ക്ഷീണിപ്പിക്കുക മാത്രമല്ല ദേശീയ ഭീഷണിയുമായി മാറികഴിഞ്ഞു. അദൃശ്യമായ അടിയന്തിരാവസ്ഥയാണ് രാജ്യത്ത് ഇവര്‍ നടപ്പിലാക്കുന്നത്.

വലിയ വികസനങ്ങളെ കുറിച്ചു പറയുമ്പോഴും പട്ടിണി സൂചികയില്‍ ഇൻഡ്യ വളരെ പിന്നോട്ടുപോയെന്ന കണക്കുകള്‍ പുറത്തുവരികയാണ്. സുസ്ഥിര ഫാസിസമാണ് ആര്‍എസ്എസ് രാജ്യത്ത് നടപ്പിലാക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തോടെ ഫാസിസം ഇല്ലാതായിട്ടില്ല. ഫാസിസമെന്ന ചിന്താപദ്ധതി മറ്റുപലരൂപങ്ങളില്‍ നിലനില്‍ക്കുകയാണ്. ഫാസിസ്റ്റ് ചിന്തകള്‍ പേറുന്ന വലതു പാര്‍ടികള്‍ ഇൻഡ്യയടക്കമുള്ള രാജ്യങ്ങളില്‍ അധികാരത്തില്‍ വരികയാണ്. ഈ ചിന്താധാരയില്‍ മോദിക്ക് രണ്ടാമനായി രാഹുല്‍ ഗാന്ധിയെയും മൂന്നാമനായി പിണറായി വിജയനെയും മാറ്റാന്‍ അതിന് കഴിഞ്ഞിട്ടുണ്ട്.

കര്‍ണാടകയില്‍ ഭാരത് ജോഡോ യാത്ര നടത്തിയ രാഹുല്‍ ടിപ്പു സുല്‍ത്താന്റെ സ്മാരകമുള്‍പെടുന്ന ശ്രീരംഗപട്ടണം സന്ദര്‍ശിച്ചില്ല. ആം ആദ്മി പാര്‍ടിയുടെയടക്കം രാഷ്ട്രീയ പ്രചാരണ ജാഥകള്‍ അയോധ്യയില്‍ നിന്നും എന്തിനാണ് തുടങ്ങുന്നതെന്നും അദ്ദേഹം ചോദിച്ചു. വിശപ്പിന്റെ രാഷ്ട്രീയം ഇൻഡ്യയില്‍ ചര്‍ച ചെയ്യുന്നതില്‍ ഇടതുപാര്‍ടികള്‍ ഉള്‍പെടെ പരാജയപ്പെട്ടു. 2016 ൽ നോട് നിരോധനവും ജി എസ് ടി നടപ്പാക്കലും കോവിഡും കാരണം രാജ്യത്ത് ദാരിദ്ര്യം നടമാടിയപ്പോഴും വീണ്ടും അധികാരത്തില്‍ വരാന്‍ നരേന്ദ്രമോദിയെ സഹായിച്ചത് ആര്‍എസ്എസിന്റെ സൂക്ഷ്മ നീക്കങ്ങളാണ്.

കോടതികള്‍ യുഎപിഎ ചുമത്തി ആളുകളെ ജയിലില്‍ അടയ്ക്കുമ്പോള്‍ പൊലീസിന്റെ ഭാഗം മാത്രമേ കേള്‍ക്കുന്നുള്ളൂ. ഭീമകൊറഗ സംഭവത്തിലും ജിഎം സത്യസായി ബാബയുടെ ജാമ്യം 180 ദിവസത്തിനു ശേഷം റദ്ദാക്കിയതും ഇതിനു തെളിവാണെന്ന് ശിവസുന്ദര്‍ ചൂണ്ടിക്കാട്ടി. എംപി രാധാകൃഷ്ണന്‍, എകെ നരേന്ദ്രന്‍, എന്‍പി ചേക്കുട്ടി, എംഎം സോമശേഖരന്‍, ഡോ. ആസാദ് സംസാരിച്ചു. പിപി മോഹനന്‍ സ്വാഗതവും എം ബിജു നന്ദിയും പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia