Clean chit | സിപിഎം നേതാവ് ശാനവാസിന് മന്ത്രി സജി ചെറിയാന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ജില്ലാ സെക്രടറി ആര്‍ നാസര്‍
Jan 12, 2023, 18:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: (www.kvartha.com) ലഹരിക്കടത്തില്‍ പൊലീസ് പ്രതി ചേര്‍ത്ത സിപിഎം നേതാവ് ശാനവാസിന് മന്ത്രി സജി ചെറിയാന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രടറി ആര്‍ നാസര്‍. ശാനവാസ് കുറ്റക്കാരനല്ലെന്നും അയാള്‍ക്കെതിരെ തെളിവില്ലെന്നും സജി ചെറിയാന്‍ പറഞ്ഞിട്ടില്ലെന്നും നാസര്‍ മാധ്യമങ്ങളോടു പറഞ്ഞു. സജി ചെറിയാന്‍ വിശദീകരിച്ചത് പാര്‍ടി നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേസില്‍ ശാനവാസിന്റെ പങ്ക് അന്വേഷിക്കാനാണ് കമിഷനെ നിയോഗിച്ചത്. അതിനു മുന്‍പ് കുറ്റക്കാരനല്ലെന്ന് എങ്ങനെ പറയാനാകുമെന്നും നാസര്‍ ചോദിച്ചു. കരുനാഗപ്പള്ളി ലഹരിക്കടത്തു കേസില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതോടെ നഗരസഭാ കൗണ്‍സിലര്‍ ശാനവാസിനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കുട്ടനാട്ടില്‍ ആരും പാര്‍ടി വിട്ടു പോകില്ലെന്നും നാസര്‍ പറഞ്ഞു. ചില സഖാക്കള്‍ക്കെതിരെയും നിലപാടുകള്‍ക്കെതിരെയും പരാതികള്‍ ഉയര്‍ന്നിരുന്നു. അതൊക്കെ കേട്ടു, ചിലതില്‍ കഴമ്പുണ്ട്. അതിനു പരിഹാരമുണ്ടാക്കുമെന്നും നാസര്‍ പറഞ്ഞു.
അതേസമയം, ശാനവാസിനു പങ്കുള്ളതായി പാര്‍ടിക്കു തെളിവു ലഭിച്ചിട്ടില്ലെന്ന് സജി ചെറിയാന്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്തു പറഞ്ഞിരുന്നു. ലഹരിക്കടത്തിന് ഉപയോഗിച്ച ലോറി വാടകയ്ക്കു കൊടുത്തതാണെന്നു ശാനവാസ് വിശദീകരിച്ചതു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
കുട്ടനാട് ഏരിയ നേതൃത്വത്തിന്റെ ഏകപക്ഷീയ നടപടികളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഒരു മാസത്തിനിടെ 280ല്‍ അധികം പാര്‍ടി പ്രവര്‍ത്തകര്‍ അംഗത്വം ഉപേക്ഷിക്കുന്നതായി കാണിച്ച് നേതൃത്വത്തിന് കത്തു നല്‍കിയിരുന്നു. വിഭാഗീയ പ്രവണതകളെ തുടര്‍ന്ന് ചില തദ്ദേശ സ്ഥാപനങ്ങളിലും രാമങ്കരി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലും പാര്‍ടിക്ക് തിരിച്ചടി നേരിട്ടിരുന്നു.
Keywords: R Nazar says Saji Cherian didn't give clean chit to Shanavas, Alappuzha, News, Politics, CPM, Media, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

