എല്ലാവരും പ്രതികരിക്കുന്നുണ്ടല്ലോ, ഒന്നിനെക്കുറിച്ചും തല്‍ക്കാലം പ്രതികരിക്കേണ്ടെന്നു വിചാരിച്ചിരിക്കുകയാണ്; ആകെയുണ്ടായിരുന്ന നേമത്തെ അകൗണ്ടും പൂട്ടി ബി ജെ പി കേരളത്തില്‍ 'സംപൂജ്യരായതില്‍' പ്രതികരണത്തിനില്ലെന്ന് ആര്‍ ബാലശങ്കര്‍
May 4, 2021, 16:29 IST
കോട്ടയം: (www.kvartha.com 04.05.2021) ആകെയുണ്ടായിരുന്ന നേമത്തെ അകൗണ്ടും പൂട്ടി ബിജെപി കേരളത്തില്‍ 'സംപൂജ്യരായതില്‍' പ്രതികരണത്തിനില്ലെന്നു ബിജെപി ബൗദ്ധിക വിഭാഗം മുന്‍ കണ്‍വീനറും ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപരുമായ ആര്‍ ബാലശങ്കര്‍.
ഒന്നിനെക്കുറിച്ചും തല്‍ക്കാലം പ്രതികരിക്കേണ്ടെന്നു വിചാരിച്ചിരിക്കുകയാണ്. എല്ലാവരും പ്രതികരിക്കുന്നുണ്ടല്ലോ. ബിജെപിയില്‍ ആയതിനാല്‍, ബിജെപിയെ കുറിച്ചു പറയേണ്ടി വരും. അതിനാല്‍ ഒന്നും പറയുന്നില്ലെന്നു തീരുമാനിച്ചു. പിണറായി വിജയന്‍ സര്‍കാര്‍ തുടര്‍ഭരണം നേടിയതിനെ കുറിച്ചു ചോദിപ്പോഴും ബാലശങ്കര്‍ ചിരിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു.
ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമിന്റെ വിജയം ഉറപ്പാക്കി കോന്നിയില്‍ വിജയിക്കുകയെന്നതാകാം ഡീല്‍ എന്നാണു ബാലശങ്കര്‍ ആരോപിച്ചത്. ചെങ്ങന്നൂര്‍ സീറ്റില്‍ സ്ഥാനാര്‍ഥിയാകുമെന്നു പ്രതീക്ഷിച്ചിരുന്ന ബാലശങ്കറിനെ ഒഴിവാക്കി ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാറിനെയാണു സ്ഥാനാര്‍ഥിയാക്കിയത്.
സിപിഎം സ്ഥാനാര്‍ഥി സജി ചെറിയാന്‍ 32,093 വോടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ചെങ്ങന്നൂരില്‍ ഗോപകുമാറിന് 34,620 വോടാണ് ലഭിച്ചത്. 2016ല്‍ പിഎസ് ശ്രീധരന്‍ പിള്ള ഇവിടെ 42,682 വോട് നേടിയിരുന്നു. ഹൃദയവിശാലതയുടെയും പക്വതയുടെയും സംസ്‌കാരത്തിന്റെയും കുറവാണു കേരളത്തിലെ ബിജെപി നേതൃത്വത്തില്‍ പ്രകടമാകുന്നതെന്നും ബാലശങ്കര്‍ കുറ്റപ്പെടുത്തിയിരുന്നു.
'വര്‍ഷങ്ങളായി തന്നെ അറിയുന്ന വി മുരളീധരനും കെ സുരേന്ദ്രനും കാട്ടുന്ന പുച്ഛം ഇവിടത്തെ പാര്‍ടിയെ ബാധിച്ചിരിക്കുന്ന രോഗത്തിന്റെ ലക്ഷണമാണ്. പാര്‍ടിക്കാര്‍ പോലും വോടു ചെയ്യാത്തവരാണു ബിജെപി സ്ഥാനാര്‍ഥികളാകുന്നത് എന്നും ബാലശങ്കര്‍ ചൂണ്ടിക്കാട്ടി.
ബിജെപിയുടെ സുപ്രധാനമായ പല സമിതികളിലും അംഗവും ദേശീയ പരിശീലന പദ്ധതിയുടെ കോകണ്‍വീനറുമായ ഞാന്‍ ഏഴു വര്‍ഷമായി പാര്‍ടി കേന്ദ്ര ഓഫിസില്‍ ഇരിപ്പിടമുള്ള ആളായിട്ടും വലിഞ്ഞുകയറി വന്ന അന്യന്‍ എന്ന നിലയില്‍ പരമാവധി അപമാനിച്ചു' ബാലശങ്കര്‍ തുറന്നടിച്ചത് ഇങ്ങനെ.
എന്നാല്‍ ഇപ്പോള്‍ വന്‍ തിരിച്ചടിയുടെ ആഘാതത്തില്‍ നില്‍ക്കുന്ന ബിജെപിക്കുള്ളില്‍ ചേരിപ്പോര് രൂക്ഷമാകുന്നതിനിടെയാണ് അല്‍പം പരിഹാസം കലര്‍ന്ന ചിരിയോടെ ബാലശങ്കറിന്റെ മൗനം.
പരസ്യപ്രതികരണത്തിലേക്കു ചില നേതാക്കള്‍ പോയതോടെ പൊട്ടിത്തെറി ഒഴിവാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടിരുന്നു. കേരളത്തിലെ പല മണ്ഡലങ്ങളിലും ബിജെപിയുടെ വോട് യുഡിഎഫിന് കച്ചവടം നടത്തിയെന്ന കടുത്ത ആരോപണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിച്ചതിനു മറുപടി പറയാനും നേതാക്കള്‍ കണക്കു നോക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പെടെയുള്ള താരപ്രചാരകരും മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും വന്നുപോയ മണ്ഡലങ്ങളില്‍ പോലും വോട് കുറഞ്ഞു. പ്രചാരണ കുതിപ്പില്‍ 20% വരെ വോടുയര്‍ത്താനായിരുന്നു ലക്ഷ്യം. വോടെടുപ്പു കഴിഞ്ഞ് ബിജെപി പ്രതീക്ഷിച്ചത് 18% വോട്. പക്ഷേ ഒടുവില്‍ കണക്കുവന്നപ്പോള്‍ എല്‍ഡിഎഫിനും യുഡിഎഫിനും വോട് വര്‍ധിച്ചു. ബിജെപിക്ക് കിട്ടിയത് 12.47 ശതമാനം വോട് 2016നേക്കാള്‍ 4.29 ലക്ഷം കുറവാണിത്.
Keywords: R Balashankar reaction on Kerala BJP big loss in Assembly Elections, Kottayam, News, Politics, BJP, Assembly-Election-2021, Criticism, Kerala.
നേരത്തെ സ്ഥാനാര്‍ഥി നിര്‍ണസമയത്ത് ചെങ്ങന്നൂരില്‍ തനിക്കു സീറ്റ് നിഷേധിച്ചതിനു പിന്നില്‍ ബിജെപിയും സിപിഎമും തമ്മിലുള്ള ഡീല്‍ ആകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന ബാലശങ്കറിന്റെ ആരോപണം വലിയ വിവാദമായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോള്‍ 'കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചു പ്രതികരിക്കുന്നേയില്ല എന്നായിരുന്നു ബാലശങ്കര്‍ പറയുന്നത്.
ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമിന്റെ വിജയം ഉറപ്പാക്കി കോന്നിയില്‍ വിജയിക്കുകയെന്നതാകാം ഡീല്‍ എന്നാണു ബാലശങ്കര്‍ ആരോപിച്ചത്. ചെങ്ങന്നൂര്‍ സീറ്റില്‍ സ്ഥാനാര്‍ഥിയാകുമെന്നു പ്രതീക്ഷിച്ചിരുന്ന ബാലശങ്കറിനെ ഒഴിവാക്കി ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാറിനെയാണു സ്ഥാനാര്‍ഥിയാക്കിയത്.
സിപിഎം സ്ഥാനാര്‍ഥി സജി ചെറിയാന്‍ 32,093 വോടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ചെങ്ങന്നൂരില്‍ ഗോപകുമാറിന് 34,620 വോടാണ് ലഭിച്ചത്. 2016ല്‍ പിഎസ് ശ്രീധരന്‍ പിള്ള ഇവിടെ 42,682 വോട് നേടിയിരുന്നു. ഹൃദയവിശാലതയുടെയും പക്വതയുടെയും സംസ്‌കാരത്തിന്റെയും കുറവാണു കേരളത്തിലെ ബിജെപി നേതൃത്വത്തില്‍ പ്രകടമാകുന്നതെന്നും ബാലശങ്കര്‍ കുറ്റപ്പെടുത്തിയിരുന്നു.
'വര്‍ഷങ്ങളായി തന്നെ അറിയുന്ന വി മുരളീധരനും കെ സുരേന്ദ്രനും കാട്ടുന്ന പുച്ഛം ഇവിടത്തെ പാര്‍ടിയെ ബാധിച്ചിരിക്കുന്ന രോഗത്തിന്റെ ലക്ഷണമാണ്. പാര്‍ടിക്കാര്‍ പോലും വോടു ചെയ്യാത്തവരാണു ബിജെപി സ്ഥാനാര്‍ഥികളാകുന്നത് എന്നും ബാലശങ്കര്‍ ചൂണ്ടിക്കാട്ടി.
ബിജെപിയുടെ സുപ്രധാനമായ പല സമിതികളിലും അംഗവും ദേശീയ പരിശീലന പദ്ധതിയുടെ കോകണ്‍വീനറുമായ ഞാന്‍ ഏഴു വര്‍ഷമായി പാര്‍ടി കേന്ദ്ര ഓഫിസില്‍ ഇരിപ്പിടമുള്ള ആളായിട്ടും വലിഞ്ഞുകയറി വന്ന അന്യന്‍ എന്ന നിലയില്‍ പരമാവധി അപമാനിച്ചു' ബാലശങ്കര്‍ തുറന്നടിച്ചത് ഇങ്ങനെ.
എന്നാല്‍ ഇപ്പോള്‍ വന്‍ തിരിച്ചടിയുടെ ആഘാതത്തില്‍ നില്‍ക്കുന്ന ബിജെപിക്കുള്ളില്‍ ചേരിപ്പോര് രൂക്ഷമാകുന്നതിനിടെയാണ് അല്‍പം പരിഹാസം കലര്‍ന്ന ചിരിയോടെ ബാലശങ്കറിന്റെ മൗനം.
പരസ്യപ്രതികരണത്തിലേക്കു ചില നേതാക്കള്‍ പോയതോടെ പൊട്ടിത്തെറി ഒഴിവാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടിരുന്നു. കേരളത്തിലെ പല മണ്ഡലങ്ങളിലും ബിജെപിയുടെ വോട് യുഡിഎഫിന് കച്ചവടം നടത്തിയെന്ന കടുത്ത ആരോപണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിച്ചതിനു മറുപടി പറയാനും നേതാക്കള്‍ കണക്കു നോക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പെടെയുള്ള താരപ്രചാരകരും മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും വന്നുപോയ മണ്ഡലങ്ങളില്‍ പോലും വോട് കുറഞ്ഞു. പ്രചാരണ കുതിപ്പില്‍ 20% വരെ വോടുയര്‍ത്താനായിരുന്നു ലക്ഷ്യം. വോടെടുപ്പു കഴിഞ്ഞ് ബിജെപി പ്രതീക്ഷിച്ചത് 18% വോട്. പക്ഷേ ഒടുവില്‍ കണക്കുവന്നപ്പോള്‍ എല്‍ഡിഎഫിനും യുഡിഎഫിനും വോട് വര്‍ധിച്ചു. ബിജെപിക്ക് കിട്ടിയത് 12.47 ശതമാനം വോട് 2016നേക്കാള്‍ 4.29 ലക്ഷം കുറവാണിത്.
Keywords: R Balashankar reaction on Kerala BJP big loss in Assembly Elections, Kottayam, News, Politics, BJP, Assembly-Election-2021, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.