മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ക്വടേഷന്‍ സംഘത്തിന്റെ നേതാവ് അറസ്റ്റില്‍
Mar 5, 2021, 15:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: (www.kvartha.com 05.03.2021) മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ക്വടേഷന്‍ സംഘത്തിന്റെ നേതാവ് അറസ്റ്റില്‍.
കോട്ടയം സ്വദേശി ഷംസ് ആണ് അറസ്റ്റിലായത്. സ്വര്‍ണക്കടത്ത് സംഘം ബിന്ദുവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന് കൈമാറാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഷംസിന്റെ സംഘത്തിനാണ്.

ഷംസിന്റെ കൂട്ടാളികളായ തിരുവല്ല സ്വദേശി ബിനോ വര്‍ഗീസ്, പരുമല സ്വദേശി ശിവപ്രസാദ്, എറണാകുളം സ്വദേശി സുബീര്‍, പറവൂര്‍ സ്വദേശി അന്‍ഷാദ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ഇവരുള്‍പ്പെടുന്ന സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണിയാണ് ബിന്ദുവും എന്നാണ് പൊലീസ് പറയുന്നത്.
പല തവണ ബിന്ദു സ്വര്‍ണം കടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം 19നാണ് ബിന്ദു അവസാനമായി സ്വര്‍ണം കടത്തിയത്. അന്ന് ബെല്‍റ്റിനുള്ളില്‍ പേസ്റ്റ് രൂപത്തിലാക്കിയ നിലയിലാണ് സ്വര്‍ണം കടത്തിയത്. ഈ സ്വര്‍ണം കൊടുവള്ളിയിലുള്ള രാജേഷിന് കൈമാറണമെന്നായിരുന്നു ധാരണ.
എന്നാല്‍, ഇത് തെറ്റിച്ചതോടെയാണ് സംഘം ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്. സ്വര്‍ണക്കടത്ത് കേസ് ആയതിനാല്‍ കസ്റ്റംസും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.