ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം
Dec 15, 2012, 17:42 IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പാര്‍ലമെന്ററി ജനാധിപത്യത്തെ സംബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിക്കും. രണ്ട് ഘട്ടങ്ങളിലായാണ് മത്സരം. ഒന്നാം ഘട്ട മത്സരം ജനുവരി രണ്ടാംവാരം തിരുവനന്തപുരം (സൗത്ത് സോണ്‍), എറണാകുളം (സെന്‍ട്രല്‍ സോണ്‍), കോഴിക്കോട് (നേര്‍ത്ത് സോണ്‍) കേന്ദ്രങ്ങളില്‍ നടത്തും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ മത്സരാര്‍ത്ഥികള്‍ക്ക് തിരുവനന്തപുരത്തും ഇടുക്കി, കോട്ടയം, എറണാകുളം തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ മത്സരാര്‍ത്ഥികള്‍ക്ക് എറണാകുളത്തും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മത്സരാര്‍ത്ഥികള്‍ക്ക് കോഴിക്കോട്ടും ആയിരിക്കും പരീക്ഷാ കേന്ദ്രം. ഒന്നാം ഘട്ട മത്സരം എഴുത്തുപരീക്ഷയായിട്ടാണ് സംഘടിപ്പിക്കുന്നത്. ഒരു സ്‌കൂളിന് രണ്ട് വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ഒരു ടീമിനെ പങ്കെടുപ്പിക്കാം.
ഒന്നാം ഘട്ട മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചു ടീമുകള്‍ക്ക് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാനതല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന സ്‌കൂളുകള്‍ക്ക് ട്രോഫിയും ടീമുകള്‍ക്ക് യഥാക്രമം 5000 രൂപ, 3000 രൂപ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. താല്പര്യമുള്ള സ്‌കൂളുകള്‍ ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പല്‍ മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കുകയോ സ്‌കൂളില്‍ നിന്ന് ഇ-മെയില്‍ വഴി രജിസ്റ്റര്‍ ചെയ്യുകയോ വേണം.
രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജനുവരി അഞ്ച്. എല്ലാ മത്സരാര്‍ത്ഥികളും സ്‌കൂള്‍ ഇ-മെയില്‍ ഐ.ഡി വ്യക്തമായി രേഖപ്പെടുത്തണം. വിലാസം: ഡയറക്ടര്‍ ജനറല്‍/രജിസ്ട്രാര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ്, ചെങ്കള്ളൂര്‍, പൂജപ്പുര, തിരുവനന്തപുരം - 695 012. ഇ-മെയില്‍ mailinpa@gmail.com ഫോണ്‍ - 0471 2353926

Keywords: Thiruvananthapuram, Kerala, Institute of Parliament afiars, High School, Higher Secondary, Quiz, Case Prize, Students, Malayalam News, Kerala vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.