Clogged Sink | അടഞ്ഞ സിങ്കിലെ വെള്ളം പ്രശ്‌നക്കാരനാണ്; എന്നാല്‍ വിഷമിക്കേണ്ട, എളുപ്പത്തില്‍ കളയാന്‍ സോപും ചൂടുവെള്ളവും മതി!
Feb 24, 2024, 21:10 IST
കൊച്ചി: (KVARTHA) സിങ്ക് ബ്ലോക് ആകുന്നത് വീട്ടമ്മമാര്‍ക്ക് തലവേദന തന്നെയാണ്. വിചാരിക്കാത്ത സമയത്തായിരിക്കും പലപ്പോഴും സിങ്ക് ബ്ലോക് ആകുന്നത്. എന്ത് ചെയ്യും എന്നോര്‍ത്ത് സമയം കുറേ കളയും. കമ്പി കൊണ്ടും ഈര്‍ക്കിലി കൊണ്ടുമൊക്കെ കുത്തി വെള്ളം കളയാന്‍ ശ്രമിക്കുമെങ്കിലും ഫലം ഉണ്ടാകില്ല. എന്നാല്‍ സിങ്കിലെ വെള്ളം കളയാന്‍ എളുപ്പവഴിയുണ്ട്. അത് എന്താണെന്ന് നോക്കാം. വെറും ഡിഷ് സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് ഈ പ്രശ്നത്തെ പരിഹരിക്കാമെന്ന് അനുഭവസ്ഥര്‍ പറയുന്നു.
രാസവസ്തുക്കള്‍ വേണ്ട
സിങ്ക് ബ്ലോക് ആകുമ്പോള്‍ രാസവസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലതെന്ന് അനുഭവസ്ഥര്‍ പറയുന്നു. കാരണം കെമികല്‍ ഡ്രെയിന്‍ ക്ലീനറുകള്‍ പൈപ്പുകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നു. തടസത്തിന്റെ ഉറവിടം നീക്കാന്‍ ആണ് ശ്രദ്ധിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ അത് എല്ലായ്പ്പോഴും സാധ്യമാകണമെന്നില്ല. ഈ സാഹചര്യത്തില്‍ ഡിഷ് സോപും ചൂടുവെള്ളവും ഉപയോഗിച്ച് തടസ്സം ഇല്ലാതാക്കാന്‍ ശ്രമിക്കാം. ചെയ്യേണ്ടത് ഇത്രമാത്രം.
ചൂടുവെള്ളം
അടുക്കളയിലെ ഡ്രെയിനില്‍ തടസമുണ്ടെങ്കില്‍, ആദ്യം സിങ്കില്‍ ചൂടുവെള്ളം ഒഴുക്കിവിടാന്‍ ശ്രദ്ധിക്കണം. നല്ലതു പോലെ തിളപ്പിച്ച വെള്ളമാണ് ആദ്യം ഒഴിക്കേണ്ടത്. കുറച്ച് വെള്ളം തിളപ്പിക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം. കെറ്റില്‍ വെള്ളം തിളച്ചുകഴിഞ്ഞാല്‍, അത് സാധാരണയായി 90 മുതല്‍ 95 ഡിഗ്രി വരെ എത്തുന്നു, അതേസമയം ടാപ്പില്‍ നിന്നുള്ള ഏറ്റവും ചൂടേറിയ വെള്ളം സാധാരണയായി 70 ഡിഗ്രിയില്‍ കൂടരുത് എന്നതും ശ്രദ്ധിക്കണം.
ഡിഷ് സോപ്
സിങ്കില്‍ ചൂടുവെള്ളം ഒഴിക്കുകയാണ് അടുത്ത പടി. തുടര്‍ന്ന് ഡിഷ് വാഷ് മിക്സ് ചെയ്യുക. ചൂടുവെള്ളം ഒഴിച്ച ശേഷം അതിലേക്ക് അല്‍പം ഡിഷ് വാഷ് ഉപയോഗിക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ സിങ്കിലെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളും തടസ്സങ്ങളും ഇല്ലാതാക്കുന്നു.
മറ്റ് വഴികളും പ്രശ്‌ന പരിഹാരത്തിന് ഉപയോഗിക്കാം. അത് ഏതാണെന്ന് നോക്കാം.
ഉപ്പ്, വിനാഗിരി, ബേകിംഗ് സോഡ
ഉപ്പ്, വിനാഗിരി, ബേകിംഗ് സോഡ എന്നിവ നിറച്ച് ഡ്രെയിനില്‍ ഒഴിക്കുക. തിളച്ച വെള്ളം ഡ്രെയിനിലേക്ക് ഒഴിക്കുന്നതിന് മുമ്പ് ഇത് മുപ്പത് മിനുറ്റ് വെക്കുക. ഈ മിശ്രിതം സിങ്കില്‍ അടയുന്നതെന്തും ഇല്ലാതാക്കുന്നു. അതിലൂടെ സിങ്കിലെ തടസത്തെ ഇല്ലാതാക്കാനും സഹായിക്കുന്നു.
പെറോക്സൈഡും ബേകിംഗ് സോഡയും
അര കപ്പ് ബേകിംഗ് സോഡയുമായി അര കപ്പ് പെറോക്സൈഡ് മിക്സ് ചെയ്യുക. ഇത് ഡ്രെയിനില്‍ ഒഴിച്ച് മൂടുക. മുപ്പത് മിനുറ്റ് കാത്തിരിക്കുക, എന്നിട്ട് തിളപ്പിച്ച വെള്ളം ഡ്രെയിനിലേക്ക് ഒഴിക്കുക. വളരെ പെട്ടെന്ന് തന്നെ പ്രശ്‌നം പരിഹരിക്കുന്നു.

Keywords: Quick-Fix Ways To Unclog Your Kitchen Sink With Ease, Kochi, News, Clogged Sink, Home Tips, Dish Soap, Heat Water, Salt, Baking Soda, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.