സീരിയല്‍നടിയുടെ വീട്ടില്‍ നിന്നും നാട്ടുകാര്‍ പിടികൂടിയ എസ്. ഐയെ തെറിവിളിക്കുന്ന വീഡിയോ വൈറലാകുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോലഞ്ചേരി : (www.kvartha.com 11.06.2016) സീരിയല്‍നടിയുടെ വീട്ടില്‍ നിന്നും നാട്ടുകാര്‍ പിടികൂടിയ എസ്. ഐയെ തെറിവിളിക്കുന്ന വീഡിയോ വൈറലാകുന്നു. പ്രമുഖ സീരിയല്‍ നടിയുടെ വീട്ടില്‍നിന്നും നാട്ടുകാര്‍ പിടികൂടിയ പുത്തന്‍കുരിശ് എസ് ഐ സജീവ് കുമാറിനെതിരെയുള്ള വീഡിയോ ആണ് ഫേസ്ബുക്കില്‍ വൈറലായിരിക്കുന്നത്.

വെള്ളിയാഴ്ചയാണ് ചിരിയും ചിന്തയും എന്ന പേരില്‍ എസ് ഐയെ കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ നാട്ടുകാരിലൊരാള്‍ പകര്‍ത്തി ഫേസ്ബുക്കിലിട്ടത്. ശനിയാഴ്ച രാവിലെ ആയപ്പോഴേക്കും 2,26,418 പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു.

എസ്.ഐയെ തടഞ്ഞ നാട്ടുകാരില്‍ ചിലര്‍ പോലീസ് മുറയില്‍ എസ്. ഐയെ ചോദ്യം
ചെയ്യുന്നതും തെറി വിളിക്കുന്നതുമായ ശബ്ദ രേഖയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എസ്. ഐ മോശമായി പെരുമാറി എന്ന പേരില്‍ നിരവധി പേര്‍ ചോദ്യങ്ങളുമായി എസ്. ഐ സമീപിക്കുന്നുണ്ട്. താന്‍ ശരിയായ രീതിയില്‍ ജോലി ചെയ്തതിന് തന്നെ അനാശ്യാസക്കാരനായി ചിത്രീകരിക്കുകയാണെന്ന് എസ്.ഐ പറയുന്നതും വീഡിയോയിലുണ്ട്.



കേസന്വേഷിക്കുന്നതിന് ഒരു വീട്ടില്‍ സ്ഥിരമായി എത്തേണ്ടതുണ്ടോ എന്ന ചോദ്യത്തിന് താന്‍ ഇതിനു മുമ്പ് ഒരു പ്രാവശ്യം മാത്രമെ ഇവിടെ എത്തിയിട്ടുളളൂ എന്നാണ് എസ്. ഐയുടെ മറുപടി. എന്നാല്‍ അണ്‍ ഓഫീഷ്യലായി കേസന്വേഷണത്തിന് എത്തിയതെന്തിനെന്ന ചോദ്യത്തിന് എസ് ഐ മറുപടി നല്കുന്നില്ല. ഇനിയും ആളുകളെ കാണുമ്പോള്‍ തെറി വിളിക്കുമോ എന്ന ഒരാളുടെ ചോദ്യത്തിന് അതിനുള്ള പ്രതികാരമാണോ ഇത് എന്ന് എസ്. ഐ തിരിച്ചു ചോദിക്കുന്നുണ്ട്. ജോലി കൃത്യമായി ചെയ്തതാണ് ശത്രുക്കളുണ്ടാക്കിയതെന്നും തന്നെ മോശക്കാരനാക്കിയതെന്നും എസ്.ഐ നാട്ടുകാരോടു പ്രതികരിക്കുന്നതും വീഡിയോയില്‍ കാണാം.
സീരിയല്‍നടിയുടെ വീട്ടില്‍ നിന്നും നാട്ടുകാര്‍ പിടികൂടിയ എസ്. ഐയെ തെറിവിളിക്കുന്ന വീഡിയോ വൈറലാകുന്നു
എസ്. ഐയെ തടഞ്ഞു നിര്‍ത്തിയതറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്. ഇതോടെ മണിക്കൂറുകളോളം വെങ്കിടയില്‍ വഴി ബ്‌ളോക്ക് ആവുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയവരില്‍ പലരും തങ്ങള്‍ക്കു എസ്. ഐ യില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ വിളിച്ച് പറഞ്ഞ് പരസ്യമായി എസ്. ഐയെ ചീത്ത വിളിക്കുന്നതും കാണാം. 

ഇതിനിടെ പെരുവുമൂഴിയില്‍ നിന്നും ഓട്ടോ വിളിച്ചെത്തിയ ഒരു മധ്യ വയസ്‌ക്കന്‍ ബിവറേജില്‍ നിന്നും മദ്യം വാങ്ങി പോകും വഴി എസ്.ഐ പിടിച്ചു നിര്‍ത്തി മദ്യക്കുപ്പി തുറന്ന് മദ്യം തലയിലൊഴിച്ചെന്നും അന്നു മുതല്‍ നാലെണ്ണം പറയാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും ഇന്നൊരു അവസരം കിട്ടിയപ്പോള്‍ കടം മേടിച്ച കാശിന് ഓട്ടോ വിളിച്ചു വന്നതാണെന്നും പറഞ്ഞ് പച്ചതെറി വിളിച്ചു പറയുന്നതും കേള്‍ക്കാമായിരുന്നു.

അതിനിടെ സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നും നാട്ടുകാര്‍ പൊക്കിയ എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അതേസമയം, എസ് ഐയേയും നടിയേയും മാതാവിനേയും മര്‍ദിച്ച കണ്ടാലറിയാവുന്ന  22 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ആള്‍ക്കൂട്ടത്തിന്റെ
മര്‍ദനത്തില്‍ പരുക്കേറ്റ എസ് ഐ സജീവ് കുമാര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Also Read:
ഓട്ടോഡ്രൈവറെ ട്രിപ്പ് വിളിച്ചു കൊണ്ടുപോയി നാലംഗ സംഘം കഴുത്തുഞെരിച്ചു കൊല്ലാന്‍ ശ്രമിച്ചു

Related News:  സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നും നാട്ടുകാര്‍ പൊക്കിയ എസ് ഐയ്‌ക്കെതിരെ നടപടിക്ക് ശുപാര്‍ശ

Keywords:  Questioning S I: Video goes viral, Natives, House, Facebook, post, Protest, Attack, Police, Case, Treatment, Hospital, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script