Wedding | 'ക്വീന്‍' താരം അശ്വിന്‍ ജോസ് വിവാഹിതനായി; വധു ഫേബ ജോണ്‍സണ്‍
May 18, 2023, 12:51 IST
ADVERTISEMENT
കോട്ടയം: (www.kvartha.com) നടന്‍ അശ്വിന്‍ ജോസ് വിവാഹിതനായി. അടൂര്‍ സ്വദേശിനി ഫേബ ജോണ്‍സണാണ് വധു. കോട്ടയം തിരുവല്ല സ്വദേശിയാണ് അശ്വിന്‍. വിവാഹത്തിന്റെ വീഡിയോ വിവിധ സോഷ്യല്‍ മീഡിയ പേജുകളില്‍ വൈറലാണ്. 11 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അശ്വിനും ഫെബയും വിവാഹിതരാകുന്നത്.
ഡിജോ ജോസ് സംവിധാനം ചെയ്ത 'ക്വീന്‍' എന്ന ചിത്രത്തിലൂടെയാണ് അശ്വിന്‍ ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നത്. 'നെഞ്ചിനകത്ത് ലാലേട്ടന്‍' എന്ന ഗാനത്തിലെ അശ്വിന്റെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു.
ആന്‍ ഇന്റര്‍നാഷനല്‍ ലോകല്‍ സ്റ്റോറി, കുമ്പാരീസ്, അനുരാഗം എന്നിവയുള്‍പെടെ ആറോളം ചിത്രങ്ങളില്‍ അശ്വിന്‍ അഭിനയിച്ചിട്ടുണ്ട്. അശ്വിന്‍ ജോസ് നായകനായി അഭിനയിച്ച കളര്‍പടം എന്ന ഷോര്‍ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Keywords: News, Kerala, Kerala-News, Wedding, News-Malayalam, Kottayam, Actor, Marriage, Love, Cinema, Queen Actor Ashwin Jose gets married.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

