Quarry strike | ചെങ്കല്‍ ക്വാറി സമരം തുടരും, ഉത്തരവാദി സര്‍കാരെന്ന് ഉടമകള്‍; നിര്‍മാണ മേഖല സ്തംഭനത്തിലേക്ക്
Feb 1, 2023, 19:15 IST
കണ്ണൂര്‍: (www.kvartha.com) വിവിധ ആവശ്യങ്ങളുന്നയിച്ച് ക്വാറി ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഉത്തരവാദി സംസ്ഥാന സര്‍കാരാണെന്ന് ചെങ്കല്‍ ഉല്പാദന ഉടമസ്ഥ ക്ഷേമസംഘം ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സമരത്തിന്റെ ഒന്നാം ഘട്ടമെന്ന നിലയില്‍ കലക്ട്രേറ്റ് പടിക്കല്‍ സമരം നടത്തിയിരുന്നു. അനിശ്ചിതകാല സമരത്തിലേക്ക് തങ്ങളെ എത്തിച്ചതിനുത്തരവാദി സര്‍കാരാണെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. നേരത്തെ നടത്തിയ സമരത്തിലും പ്രശ്ന പരിഹാരമാവാത്തതിനെ തുടര്‍ന്നാണ് രണ്ടാഘട്ടമെന്ന നിലയില്‍ അനിശ്ചിതകാല പണിമുടക്കെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എംപി മനോഹരന്, സെക്രടറി ജോസ് നടപ്പുറം, ട്രഷറര്‍ കെവി കൃഷ്ണന്, പി പ്രകാശന് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
സമരം മൂന്ന് ദിവസം പിന്നിട്ടതോടെ ജില്ലയില്‍ മാത്രമല്ല സംസ്ഥാനത്താകമാനം കെട്ടിട നിര്‍മാണങ്ങള്‍ക്ക് ആവശ്യമായ ചെങ്കല്ല് കിട്ടാതെ നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ച് കഴിഞ്ഞു. ഇതോടെ നിര്‍മാണ തൊഴിലാളികളും ചെങ്കല്പണകളെ ആശ്രയിച്ച് കഴിയുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങളും ലോറി ഉടമകളും ലോറി തൊഴിലാളികളും ക്വാറി തൊഴിലാളികളുമെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്.
കരിങ്കല്‍ ക്വാറി ഉടമകളും കരിങ്കല്‍ ക്വാറികള്‍ അടച്ചിട്ട് സമരം ചെയ്യുന്നതിനാല്‍ സംസ്ഥാനത്താകെ സര്കാരിന്റേതുള്പ്പെടെയുളള പാലം നിര്‍മാണമടക്കമുളള പ്രവര്‍ത്തികള്‍ നിര്‍ത്തിവെയ്ക്കേണ്ട സാഹചര്യം സംജാതമായിരിക്കുകയാണ്. പ്രശ്നത്തിന് അടിയന്തിര പരിഹാരം ഉണ്ടാകണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ശക്തമായിട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരം ചെങ്കല്‍-കരിങ്കല്‍ ക്വാറി ഉടമകളുമായി വ്യവസായ മന്ത്രി സമരം സംബന്ധിച്ച് ചര്‍ച നടത്താന്‍ സാധ്യതയുളളതായി അനൗദ്യോഗിക വിവരമുണ്ട്.
Keywords: Quarry strike will continue says owners, Kannur, News, Press-Club, Strike, Allegation, Kerala.
ചെങ്കല്‍ ഖനനത്തിനുള്ള പെര്‍മിറ്റ് സമയബന്ധിതമായി അനുവദിക്കുക, ചെങ്കല്‍ ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി വേണമെന്ന ചട്ടം ഉപേക്ഷിക്കുക, അശാസ്ത്രീയമായി പിഴ ഈടാക്കുന്ന രീതി പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കഴിഞ്ഞ ദിവസം മുതല്‍ അനിശ്ചിതകാല സമരം ആരംഭിച്ചതെന്ന് ചെങ്കല്‍ ഉല്പാദന ഉടമസ്ഥക്ഷേമസംഘം സംസ്ഥാന സെക്രടറി കെ മണികണ്ഠന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സമരത്തിന്റെ ഒന്നാം ഘട്ടമെന്ന നിലയില്‍ കലക്ട്രേറ്റ് പടിക്കല്‍ സമരം നടത്തിയിരുന്നു. അനിശ്ചിതകാല സമരത്തിലേക്ക് തങ്ങളെ എത്തിച്ചതിനുത്തരവാദി സര്‍കാരാണെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. നേരത്തെ നടത്തിയ സമരത്തിലും പ്രശ്ന പരിഹാരമാവാത്തതിനെ തുടര്‍ന്നാണ് രണ്ടാഘട്ടമെന്ന നിലയില്‍ അനിശ്ചിതകാല പണിമുടക്കെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എംപി മനോഹരന്, സെക്രടറി ജോസ് നടപ്പുറം, ട്രഷറര്‍ കെവി കൃഷ്ണന്, പി പ്രകാശന് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
സമരം മൂന്ന് ദിവസം പിന്നിട്ടതോടെ ജില്ലയില്‍ മാത്രമല്ല സംസ്ഥാനത്താകമാനം കെട്ടിട നിര്‍മാണങ്ങള്‍ക്ക് ആവശ്യമായ ചെങ്കല്ല് കിട്ടാതെ നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ച് കഴിഞ്ഞു. ഇതോടെ നിര്‍മാണ തൊഴിലാളികളും ചെങ്കല്പണകളെ ആശ്രയിച്ച് കഴിയുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങളും ലോറി ഉടമകളും ലോറി തൊഴിലാളികളും ക്വാറി തൊഴിലാളികളുമെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്.
കരിങ്കല്‍ ക്വാറി ഉടമകളും കരിങ്കല്‍ ക്വാറികള്‍ അടച്ചിട്ട് സമരം ചെയ്യുന്നതിനാല്‍ സംസ്ഥാനത്താകെ സര്കാരിന്റേതുള്പ്പെടെയുളള പാലം നിര്‍മാണമടക്കമുളള പ്രവര്‍ത്തികള്‍ നിര്‍ത്തിവെയ്ക്കേണ്ട സാഹചര്യം സംജാതമായിരിക്കുകയാണ്. പ്രശ്നത്തിന് അടിയന്തിര പരിഹാരം ഉണ്ടാകണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ശക്തമായിട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരം ചെങ്കല്‍-കരിങ്കല്‍ ക്വാറി ഉടമകളുമായി വ്യവസായ മന്ത്രി സമരം സംബന്ധിച്ച് ചര്‍ച നടത്താന്‍ സാധ്യതയുളളതായി അനൗദ്യോഗിക വിവരമുണ്ട്.
Keywords: Quarry strike will continue says owners, Kannur, News, Press-Club, Strike, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.