Quarry Strike | കണ്ണൂരിലെ ക്വാറി സമരം പിന്‍വലിച്ചു; വര്‍ധനവ് 4 രൂപ മാത്രം; അടുത്ത ദിവസം മുതല്‍ ക്രഷറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) സര്‍കാരിന്റെ പുതിയ ക്വാറിനയത്തില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് ജില്ലയില്‍ ക്വാറി ഉടമകള്‍ നടത്തിയ സമരം പിന്‍വലിച്ചു. കലക്ടറേറ്റില്‍ എ ഡി എം കെ കെ ദിവാകരനുമായി ക്വാറി ഉടമകള്‍ നടത്തിയ ചര്‍ചയ്‌ക്കൊടുവിലാണ് തീരുമാനം. 

നികുതികള്‍ക്ക് പുറമെ, എല്ലാ ക്വാറി-ക്രഷര്‍ ഉത്പന്നങ്ങള്‍ക്കും നാല് രൂപ വര്‍ധന അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഇതോടെ മാര്‍ച് 31-ല്‍ നിലനിന്നിരുന്ന വിലയില്‍നിന്ന് നാലുരൂപ കൂടി. അടുത്തദിവസം മുതല്‍ ജില്ലയിലെ ക്വാറികളും ക്രഷറുകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ലാ ക്വാറി-ക്രഷര്‍ ഇസി ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
Aster mims 04/11/2022

മാര്‍ച് 31 മുതല്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ച റോയല്‍റ്റി, ലൈസന്‍സ് ഫീസുകളുടെ പേരില്‍ ക്വാറി ഉത്പന്നങ്ങള്‍ക്കും വില വര്‍ധിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോഴാണ് ഏപ്രില്‍ ഒന്നുമുതല്‍ അനിശ്ചിതകാലത്തേക്ക് ക്വാറികള്‍ അടച്ചിട്ടത്. ചര്‍ചയില്‍ യു സെയ്ത്, രാജീവന്‍ പാനൂര്‍, വി കെ ബെന്നി, നസീര്‍ പേരട്ട, ഷാജി പയ്യാവൂര്‍, സിറില്‍ ജോസ്, മനോഹരന്‍ മട്ടന്നൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Quarry Strike | കണ്ണൂരിലെ ക്വാറി സമരം പിന്‍വലിച്ചു; വര്‍ധനവ് 4 രൂപ മാത്രം; അടുത്ത ദിവസം മുതല്‍ ക്രഷറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും


Keywords:  News, Kerala-News, Kerala, News-Malayalam, Kannur, Quarry, Strike, Quarry Owners,  Quarry strike in Kannur withdrawn.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script