Qissa Song | കിസ പാട്ട് അസോസിയേഷന്‍ സംസ്ഥാന സംഗമം തളിപ്പറമ്പില്‍ നടക്കും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) കിസ പാട്ടുകള്‍ പാടി പറയുന്ന കലാകാരന്മാരുടെ കൂട്ടായ്മയായ ഓള്‍ കേരള കിസ പാട്ട് അസോസിയേഷന്‍ സംസ്ഥാന സംഗമം ഡിസംബര്‍ 24 ന് കണ്ണൂര്‍ തളിപ്പറമ്പ് അല്‍ മഖറില്‍ നടക്കും. രാവിലെ പത്തിന് കിസപാട്ട് കലാകാരന്‍ കണ്ടമംഗലം ഹംസ മുസലിയാര്‍ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാലിം തങ്ങള്‍ സഖാഫി വലിയോറ അധ്യക്ഷനാകും.


Qissa Song | കിസ പാട്ട് അസോസിയേഷന്‍ സംസ്ഥാന സംഗമം തളിപ്പറമ്പില്‍ നടക്കും

അറബി മലയാള സാഹിത്യ പഠനത്തിന് വേണ്ടി അസോസിയേഷന്‍ ആരംഭിക്കുന്ന ഹെറിറ്റേജ് ലാംഗ്വേജ് സ്‌കൂളിന്റെ ഉദ്ഘാടനം കെ.പി അബൂബക്കര്‍ മുസലിയാര്‍ ഉദ്ഘാടനം ചെയ്യും. കിസ പാട്ടിനെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക വഴി കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിപ്പിക്കുന്നതിനാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകരായ അനസ് ഹംസ അമാനി, മുഹമ്മദ് റഊഫ് നെല്ലിക്കപ്പാലം, ശിഹാബുദ്ദീന്‍ ബാഖവി കാവുമ്പടി, ഫാറൂഖ് മിസ്ബാഹിക്, ഉവൈസ് പള്ളിപ്രം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Keywords:  Qissa Song Association state meet will be held at Thaliparamba, Kannur, News,  Qissa Song , Inauguration, Thaliparamba, Press Meet, Association, State Meet, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script