ഖാസിയുടെ ദുരൂഹമരണം: അന്വേഷണം മറ്റൊരുസംഘത്തെ ഏല്‍പിക്കണം-സമസ്ത ആക്ഷന്‍ കൗണ്‍സില്‍
Nov 13, 2013, 11:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച സി ബി ഐ അന്വേഷണ റിപോര്‍ട്ടിന് പിന്നില്‍ ഉന്നത തല ഗൂഢാലോചന നടക്കുകയും ഇടക്കാലത്ത് അന്വേഷണം അട്ടിമറിക്കപ്പെട്ടതായും സമസ്ത ഇ.കെ.വിഭാഗം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ചെമ്പരിക്ക കടലില്‍ നിന്ന് മൃതദേഹം കിട്ടിയത് മുതല്‍ തന്നെ ലോക്കല്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ സംശയകരമായ നീക്കങ്ങള്‍ വിമര്‍ശന വിധേയമായിരുന്നു. അസ്വാഭാവിക മരണമായിരുന്നിട്ടും വിരലടയാള വിദഗ്ധരുടേയോ ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയോ നടന്നിരുന്നില്ല.
ഖാസി താമസിച്ചിരുന്ന മുറി പരിശോധിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ പത്രക്കാരനേയും ഫോട്ടോഗ്രാഫറേയും കൂട്ടിയാണ് അകത്ത് കടന്നത്. തുടര്‍ന്ന് പെട്ടന്ന് 'കിട്ടേണ്ടത് കിട്ടി' എന്ന് പറഞ്ഞ് പ്രശസ്തമായ ഒരു കവിതയുടെ പരിഭാഷയിലെ ഒരുവരി എഴുതിയ കടലാസ് പത്രക്കാര്‍ക്ക് കൈമാറുകയും ഫോട്ടോക്ക് പോസ് ചെയ്യുകയുമാണുണ്ടായത്. ഇതിന് നേതൃത്വം നല്‍കിയ അന്നത്തെ ഡിവൈ.എസ്.പിക്ക് ഏറെ വിമര്‍ശനമുണ്ടായിട്ടും സ്ഥാനക്കയറ്റം നല്‍കിയിരുന്നു.
പോലീസില്‍ നിന്ന് ഇത്തരം നീക്കങ്ങള്‍ വന്നയുടനെത്തന്നെ വിഷയത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന നിരന്തര ആവശ്യമാണ് കേസ് സിബിഐ ഏറ്റെടുക്കുന്നതിലേക്ക് എത്തിച്ചത്. സംഭവ ദിവസം രാത്രി ഒരു വെളുത്തകാര്‍ കടപ്പുറത്ത് വന്ന് നിന്നതും, നിലവിളി കേട്ടിരുന്നെന്നുമുള്ള പരിസരവാസികളുടെ മൊഴികളൊന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പരിശോധിച്ചില്ല. രാത്രി മണല്‍വാരുന്നവരെ പോലീസ് വരുമെന്ന് ഭീഷണിപ്പെടുത്തി കടപ്പുറത്ത് നിന്ന് മാറ്റിയതിലും ദുരൂഹതയുണ്ട്. എന്നാല്‍ ആരോഗ്യമുള്ളവര്‍ക്ക് സാഹസികമായി മാത്രം കയറാവുന്ന പാറക്കല്ലില്‍ നിന്ന് ഖാസി താഴേക്ക് ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പിന്നീട് റിപോര്‍ട്ട് വന്നത്. പാറയില്‍ നിന്ന് ചാടിയാല്‍ അതിന് താഴെയുള്ള ചെറിയ പാറക്കല്ലുകളില്‍ തട്ടി പരുക്കേല്‍ക്കാതെ ശരീരം കടലിലേക്കെത്താന്‍ കഴിയില്ല. എന്നാല്‍ മൃതദേഹത്തില്‍ രണ്ടു കണ്ണുകള്‍ക്ക് താഴെ മുറിവും കഴുത്തെല്ലിന് പൊട്ടുംമാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
സിബിഐ അന്വേഷണം ഏറ്റെടുത്ത് ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും കൊലപാതകികള്‍ വലയിലായെന്നും ഏതാനും ദിവസങ്ങള്‍ക്കകം അറസ്റ്റ് ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഖാസിയുടെ ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതിനിടയിലാണ് കേസന്വേഷണത്തിന്റെ ചുമതല പെട്ടന്ന് മറ്റൊരു ഉദ്യോഗസ്ഥന് കൈമാറുകയും വൈകാതെ ആത്മഹത്യാകഥയുമായി പുതിയ ഉദ്യോഗസ്ഥന്റെ റിപോര്‍ട്ട് വന്നതും. അന്വേഷണ ചുമതല മറ്റൊരാള്‍ക്ക് നല്‍കി കേസ് അട്ടിമറിക്കുകയായിരുന്നുവെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ഇത് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വന്ന വാര്‍ത്തപോലും അന്വേഷണ റിപോര്‍ട്ട് കോടതിയിലെത്തുന്നതിന് മുമ്പ് സിബിഐ ഓഫീസില്‍ നിന്ന് പത്രങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതാണെന്നത് സിബിഐയില്‍ കൊലപാതകം ആസൂത്രണം ചെയ്തവരുടെ സ്വാധീനം വ്യക്തമാക്കുന്നതാണ്.
കേസില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ മറ്റൊരു സംഘത്തെ ഏല്‍പിച്ച് ഇതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സമസ്തയുടെ വിവിധ കീഴ്ഘടകങ്ങള്‍ സംയുക്തമായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ഇതിന്റെ ആഭിമുഖ്യത്തില്‍ ഈ ആവശ്യമുന്നയിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (സെക്രട്ടറി, എസ് വൈ എസ്), മുസ്തഫ മുണ്ടുപാറ (ജന. സെക്രട്ടറി, സമസ്ത എംപ്ലോയീസ് അസോസിയേഷന്‍), നാസര്‍ ഫൈസി കൂടത്തായി (സെക്രട്ടറി എസ് വൈ എസ്), സത്താര്‍ പന്തലൂര്‍ (വര്‍ക്കിംഗ് സെക്രട്ടറി എസ് കെ എസ് എസ് എഫ്) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Related News:
ഖാസി കേസ്: എസ്.കെ.എസ്.എസ്.എഫ് വീണ്ടും പ്രക്ഷോഭത്തിലേക്ക്, പ്രകടനം നടത്തി
Keywords: Qazi's mysterious death: Samastha action council demands new CBI team probe, Kozhikode, kasaragod, CBI, Police, Investigates, Sea, Death, Media, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ചെമ്പരിക്ക കടലില്‍ നിന്ന് മൃതദേഹം കിട്ടിയത് മുതല്‍ തന്നെ ലോക്കല്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ സംശയകരമായ നീക്കങ്ങള്‍ വിമര്‍ശന വിധേയമായിരുന്നു. അസ്വാഭാവിക മരണമായിരുന്നിട്ടും വിരലടയാള വിദഗ്ധരുടേയോ ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയോ നടന്നിരുന്നില്ല.
ഖാസി താമസിച്ചിരുന്ന മുറി പരിശോധിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ പത്രക്കാരനേയും ഫോട്ടോഗ്രാഫറേയും കൂട്ടിയാണ് അകത്ത് കടന്നത്. തുടര്‍ന്ന് പെട്ടന്ന് 'കിട്ടേണ്ടത് കിട്ടി' എന്ന് പറഞ്ഞ് പ്രശസ്തമായ ഒരു കവിതയുടെ പരിഭാഷയിലെ ഒരുവരി എഴുതിയ കടലാസ് പത്രക്കാര്‍ക്ക് കൈമാറുകയും ഫോട്ടോക്ക് പോസ് ചെയ്യുകയുമാണുണ്ടായത്. ഇതിന് നേതൃത്വം നല്‍കിയ അന്നത്തെ ഡിവൈ.എസ്.പിക്ക് ഏറെ വിമര്‍ശനമുണ്ടായിട്ടും സ്ഥാനക്കയറ്റം നല്‍കിയിരുന്നു.
പോലീസില്‍ നിന്ന് ഇത്തരം നീക്കങ്ങള്‍ വന്നയുടനെത്തന്നെ വിഷയത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന നിരന്തര ആവശ്യമാണ് കേസ് സിബിഐ ഏറ്റെടുക്കുന്നതിലേക്ക് എത്തിച്ചത്. സംഭവ ദിവസം രാത്രി ഒരു വെളുത്തകാര്‍ കടപ്പുറത്ത് വന്ന് നിന്നതും, നിലവിളി കേട്ടിരുന്നെന്നുമുള്ള പരിസരവാസികളുടെ മൊഴികളൊന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പരിശോധിച്ചില്ല. രാത്രി മണല്‍വാരുന്നവരെ പോലീസ് വരുമെന്ന് ഭീഷണിപ്പെടുത്തി കടപ്പുറത്ത് നിന്ന് മാറ്റിയതിലും ദുരൂഹതയുണ്ട്. എന്നാല്‍ ആരോഗ്യമുള്ളവര്‍ക്ക് സാഹസികമായി മാത്രം കയറാവുന്ന പാറക്കല്ലില്‍ നിന്ന് ഖാസി താഴേക്ക് ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പിന്നീട് റിപോര്‍ട്ട് വന്നത്. പാറയില്‍ നിന്ന് ചാടിയാല്‍ അതിന് താഴെയുള്ള ചെറിയ പാറക്കല്ലുകളില്‍ തട്ടി പരുക്കേല്‍ക്കാതെ ശരീരം കടലിലേക്കെത്താന്‍ കഴിയില്ല. എന്നാല്‍ മൃതദേഹത്തില്‍ രണ്ടു കണ്ണുകള്‍ക്ക് താഴെ മുറിവും കഴുത്തെല്ലിന് പൊട്ടുംമാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
സിബിഐ അന്വേഷണം ഏറ്റെടുത്ത് ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും കൊലപാതകികള്‍ വലയിലായെന്നും ഏതാനും ദിവസങ്ങള്‍ക്കകം അറസ്റ്റ് ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഖാസിയുടെ ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതിനിടയിലാണ് കേസന്വേഷണത്തിന്റെ ചുമതല പെട്ടന്ന് മറ്റൊരു ഉദ്യോഗസ്ഥന് കൈമാറുകയും വൈകാതെ ആത്മഹത്യാകഥയുമായി പുതിയ ഉദ്യോഗസ്ഥന്റെ റിപോര്‍ട്ട് വന്നതും. അന്വേഷണ ചുമതല മറ്റൊരാള്‍ക്ക് നല്‍കി കേസ് അട്ടിമറിക്കുകയായിരുന്നുവെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ഇത് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വന്ന വാര്‍ത്തപോലും അന്വേഷണ റിപോര്‍ട്ട് കോടതിയിലെത്തുന്നതിന് മുമ്പ് സിബിഐ ഓഫീസില്‍ നിന്ന് പത്രങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതാണെന്നത് സിബിഐയില്‍ കൊലപാതകം ആസൂത്രണം ചെയ്തവരുടെ സ്വാധീനം വ്യക്തമാക്കുന്നതാണ്.
![]() |
| സി.എം അബ്ദുല്ല മൗലവി |
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (സെക്രട്ടറി, എസ് വൈ എസ്), മുസ്തഫ മുണ്ടുപാറ (ജന. സെക്രട്ടറി, സമസ്ത എംപ്ലോയീസ് അസോസിയേഷന്‍), നാസര്‍ ഫൈസി കൂടത്തായി (സെക്രട്ടറി എസ് വൈ എസ്), സത്താര്‍ പന്തലൂര്‍ (വര്‍ക്കിംഗ് സെക്രട്ടറി എസ് കെ എസ് എസ് എഫ്) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Related News:
ഖാസി കേസ്: എസ്.കെ.എസ്.എസ്.എഫ് വീണ്ടും പ്രക്ഷോഭത്തിലേക്ക്, പ്രകടനം നടത്തി
Keywords: Qazi's mysterious death: Samastha action council demands new CBI team probe, Kozhikode, kasaragod, CBI, Police, Investigates, Sea, Death, Media, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.