Malayalam films | ഫെഫ്‌കയുമായുള്ള തര്‍ക്കം പരിഹരിച്ചതോടെ പിവിആറിൽ വീണ്ടും മലയാള സിനിമകൾ പ്രദർശനത്തിന്; മോളിവുഡിന്റെ കുതിപ്പിന് കരുത്തേകും

 


കൊച്ചി: (KVARTHA) മലയാള സിനിമ നിർമാതാക്കളുടെ സംഘടനയായ ഫെഫ്കയും മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആർ ഐനോക്‌സും തമ്മിലുള്ള തർക്കം അവസാനിച്ചതോടെ പിവിആർ ഐനോക്സിന്റെ തിയേറ്ററുകളിൽ മലയാള ചിത്രങ്ങൾ വീണ്ടും പ്രദർശനത്തിലേക്ക്. പിവിആറും നിർമാതാക്കളും തമ്മിലുള്ള കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി സംബന്ധിച്ച തർക്ക വിഷയം കാരണമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

Malayalam films | ഫെഫ്‌കയുമായുള്ള തര്‍ക്കം പരിഹരിച്ചതോടെ പിവിആറിൽ വീണ്ടും മലയാള സിനിമകൾ പ്രദർശനത്തിന്; മോളിവുഡിന്റെ കുതിപ്പിന് കരുത്തേകും

വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അംഗീകരിക്കാൻ പിവിആർ തയ്യാറാവാതിരുന്നതാണ് തർക്കത്തിന് കാരണമായത്. പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന വിഷു ചിത്രങ്ങൾ റിലീസായെത്തുന്നതും നിലവിൽ ഓടിക്കൊണ്ടിരിക്കുന്നതുമായ മലയാള സിനിമകളുടെ ബുക്കിങ്ങും പ്രദർശനവും പിവിആർ നിർത്തിവെച്ചതും മേഖലയിലേക്ക് വലിയ തിരിച്ചടിയായിരുന്നു.

നിലവിൽ ഓടിക്കൊണ്ടിരുന്ന ചിത്രങ്ങളും വിഷു ചിത്രങ്ങളും നിർത്തി വെച്ചതോടെ വൻ സാമ്പത്തിക നഷ്ടമാണ് നേരിടേണ്ടി വന്നതെന്ന് നിർമാതാക്കളും ചൂണ്ടിക്കാട്ടി. ഇതിനിടെയാണ് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ പിവിആറിൽ മലയാള സിനിമകൾ വീണ്ടും പ്രദർശിപ്പിക്കാൻ തീരുമാനമായത്. വിവാദങ്ങൾ അവസാനിച്ചത് സിനിമ പ്രേമികൾക്കും ആശ്വാസം പകർന്നു.

വിഷു (ഏപ്രിൽ 14) മുതൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കാൻ മൾട്ടിപ്ലക്സ് ശൃംഖല തയ്യാറാണെന്ന് പിവിആർ പിക്ചേഴ്സ് ലിമിറ്റഡിൻ്റെ സിഇഒ കമൽ ജിയാൻചന്ദാനി ശനിയാഴ്ച വൈകുന്നേരം ട്വീറ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു. ഈ വർഷം മോളിവുഡ് മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്, സമീപകാല റിലീസുകൾക്കെല്ലാം മികച്ച സ്വീകാര്യത ലഭിച്ചു. നൽസെൻ, മമിതാ ബൈജുവിൻ്റെ പ്രേമലു , മമ്മൂട്ടിയുടെ ബ്രഹ്മയുഗം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരുടെ മഞ്ഞുമ്മൽ ബോയ്‌സ്, പൃഥ്വിരാജ് സുകുമാരൻ്റെ ആടുജീവിതം തുടങ്ങിയ ചിത്രങ്ങൾ തുടർച്ചയായി വിജയം നേടി. ഫഹദ് ഫാസിലിൻ്റെ ആഗ്രഹം, വിനീതിൻ്റെ വർഷങ്ങൾക്ക് ശേഷം, ഉണ്ണി മുകുന്ദൻ്റെ ജയ് ഗണേഷ് എന്നീ ചിത്രങ്ങളാണ് ഈ ആഴ്ച റിലീസ് ചെയ്തത്.

Keywords: News, Malayalam News, Malayalam films, PVR INOX,  Entertainment, April, Vishu, PVR INOX ready to start screening Malayalam films
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia