Trial Updates | പുറ്റിങ്ങല്‍ ദേവീ ക്ഷേത്ര വെടിക്കെട്ട് അപകടം; വിചാരണയ്ക്ക് കൊല്ലം പരവൂരില്‍ അനുവദിച്ച പ്രത്യേക അഡിഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതിയിലേക്ക് പുതിയ തസ്തികകള്‍ അനുവദിക്കും

 
Puttinjal Temple Tragedy Trial: New Positions Approved in Special Court
Puttinjal Temple Tragedy Trial: New Positions Approved in Special Court

Photo Credit: Facebook / Pinarayi Vijayan

● സ്റ്റോര്‍ പര്‍ച്ചേസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ അനുമതി തേടും
● തിരുവനന്തപുരം പടിഞ്ഞാറ്റുമുക്ക് - സ്റ്റേഷന്‍കടവ് റോഡ് പ്രവൃത്തിക്കുള്ള ടെണ്ടര്‍ അംഗീകരിച്ചു

തിരുവനന്തപുരം: (KVARTHA) പുറ്റിങ്ങല്‍ ദേവീ ക്ഷേത്ര വെടിക്കെട്ട് അപകടത്തിന്റെ വിചാരണയ്ക്ക് കൊല്ലം പരവൂരില്‍ അനുവദിച്ച പ്രത്യേക അഡിഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയിലേക്ക് പുതിയ തസ്തികകള്‍ അനുവദിക്കാനും തസ്തിക മാറ്റാനും ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കി. 

 

ഒരു ഹെഡ് ക്ലാര്‍ക്ക് തസ്തിക വ്യവസ്ഥയ്ക്ക് വിധേയമായി താല്‍ക്കാലികമായി സൃഷ്ടിക്കും. രണ്ട് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് തസ്തികകള്‍ രണ്ട് എല്‍ഡി ടൈപ്പിസ്റ്റ് തസ്തികകളാക്കും. ഒരു ക്ലാര്‍ക്ക്, ഒരു എല്‍ഡി ടൈപ്പിസ്റ്റ്, രണ്ട് ഓഫീസ് അറ്റന്റന്റ് തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും.

 

പേര് മാറ്റം

സ്റ്റോര്‍ പര്‍ച്ചേസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പേര് പബ്ലിക്ക് പ്രൊക്വയര്‍മെന്റ് അഡൈ്വസറി ഡിപ്പാര്‍ട്ട്‌മെന്റ് എന്ന് മാറ്റുന്നതിനാവശ്യമായ ഭേദഗതിക്ക് ഗവര്‍ണറുടെ അനുമതി തേടാനും തീരുമാനമായി.

ടെണ്ടര്‍ അംഗീകരിച്ചു

ഇടുക്കി ദേവികുളം നിയോജക മണ്ഡലത്തിലെ മൂന്നാര്‍ - പോതമേട് റോഡില്‍ ഹെഡ് വര്‍ക്ക്‌സ് ഡാമിന് താഴ് ഭാഗത്ത് പുതിയ പാലം നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ അംഗീകരിച്ചു. 

തിരുവനന്തപുരം പടിഞ്ഞാറ്റുമുക്ക് - സ്റ്റേഷന്‍കടവ് റോഡ് പ്രവൃത്തിക്കുള്ള ടെണ്ടര്‍ അംഗീകരിച്ചു. 

ഓര്‍ഡിനന്‍സ്

2017 ലെ കേരള സംസ്ഥാന ചരക്ക് സേവന നികുതി നിയമം, 2024 ലെ കേരള ധനകാര്യ നിയമം, 2008 ലെ കേരള ധനകാര്യ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിന് ഉള്ളടക്കം ചെയ്ത 2024 ലെ കേരള നികുതി ചുമത്തല്‍ നിയമങ്ങള്‍ (ഭേദഗതി) ഓര്‍ഡിനന്‍സിന്റെ കരട് അംഗീകരിച്ചു. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.

ധനസഹായവും സൗജന്യ റേഷനും

ആലപ്പുഴ തുറമുഖത്തിലെ 299 തൊഴിലാളികള്‍ക്ക്/ ആശ്രിതര്‍ക്ക് ഓരോരുത്തര്‍ക്കും 5,250 രൂപ വീതവും രണ്ടാഴ്ചത്തെ സൗജന്യ റേഷന്‍ നല്‍കുന്നതിനാവശ്യമായ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും അനുവദിക്കാനും തീരുമാനമായി. ഓണത്തോടനുബന്ധിച്ച് മുന്‍വര്‍ഷങ്ങളില്‍ നല്‍കിയ രീതിയിലാണിത്.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുക വിതരണം

2024 സെപ്തംബര്‍ 19 മുതല്‍ 24വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 4,53,20,950 രൂപയാണ് വിതരണം ചെയ്തത്. 2153 പേരാണ് വിവിധ ജില്ലകളില്‍ നിന്നുള്ള ഗുണഭോക്താക്കള്‍.

ജില്ലതിരിച്ചുള്ള വിവരങ്ങള്‍:

തിരുവനന്തപുരം 115 പേര്‍ക്ക്  24,82,000 രൂപ  

കൊല്ലം 429 പേര്‍ക്ക് 68,43,000 രൂപ   

പത്തനംതിട്ട 8 പേര്‍ക്ക് 2,88,000 രൂപ   

ആലപ്പുഴ 190 പേര്‍ക്ക് 33,33,000 രൂപ

കോട്ടയം 34 പേര്‍ക്ക് 9,22,000 രൂപ

ഇടുക്കി 85 പേര്‍ക്ക് 11,18,000 രൂപ

എറണാകുളം 255 പേര്‍ക്ക് 41,92,500 രൂപ

തൃശ്ശൂര്‍ 249 പേര്‍ക്ക് 61,45,450 രൂപ

പാലക്കാട് 161 പേര്‍ക്ക് 35,48,000 രൂപ

മലപ്പുറം 204 പേര്‍ക്ക് 66,62,000 രൂപ

കോഴിക്കോട് 184 പേര്‍ക്ക് 30,33,000  രൂപ

വയനാട് 9 പേര്‍ക്ക് 1,78,000 രൂപ

കണ്ണൂര്‍ 16 പേര്‍ക്ക് 8,08,000 രൂപ

കാസര്‍കോട് 214 പേര്‍ക്ക് 57,68,000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.

#TempleTragedy #KollamCourt #KeralaNews #TrialUpdates #GovernmentDecision #ReliefFund

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia