E P Jayarajan | മരണം സ്വാഭാവികം, പുതുപ്പള്ളിയില്‍ സഹതാപതരംഗം ഉണ്ടാവില്ല; എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെ ജനങ്ങള്‍ അവരുടെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കുമെന്നും ഇപി ജയരാജന്‍
Aug 12, 2023, 16:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെ പുതുപ്പള്ളിയിലെ ജനങ്ങള്‍ അവരുടെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. മരണം സ്വാഭാവികമെന്നും പുതുപ്പള്ളിയില്‍ സഹതാപതരംഗം ഉണ്ടാവില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.
പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ ശക്തമായ രാഷ്ട്രീയ മത്സരം അരങ്ങേറുകയാണെന്നും രാഷ്ട്രീയമായ പക്വതയോടെ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ കരുത്തും ശക്തിയുമുള്ള നേതാവാണ് ജെയ്ക് എന്നും ജയരാജന്‍ പറഞ്ഞു.
ജയരാജന്റെ വാക്കുകള്‍:
ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍നിന്നു തന്നെയായിരിക്കും തങ്ങളുടെ സ്ഥാനാര്‍ഥി എന്നുപറഞ്ഞതു കെപിസിസി പ്രസിഡന്റാണ്. രാഷ്ട്രീയമത്സരമല്ല, സഹതാപമത്സരമായിരിക്കും നടക്കുമെന്നു പ്രഖ്യാപിച്ചത് ഞങ്ങളല്ല. തിരഞ്ഞെടുപ്പ്, രാഷ്ട്രീയമത്സരമാണെന്ന് അന്നും ഞാന്‍ പറഞ്ഞു. ആ മത്സരം തന്നെയാണു പുതുപ്പള്ളിയില്‍ ഉണ്ടാവുക.
കോണ്‍ഗ്രസാണ് സഹതാപ തരംഗത്തിന്റെ വഴി സ്വീകരിച്ചത്. മറ്റു പാര്‍ടികള്‍ മത്സരിക്കാനേ പാടില്ലെന്നു പോലും പറഞ്ഞ പാര്‍ടിയാണ് കോണ്‍ഗ്രസ്. അത് അവരുടെ ദുര്‍ബലതയാണ്- എന്നും ഇപി ജയരാജന്‍ പറഞ്ഞു.

Keywords: Puthupally byelection: E P Jayarajan responds, Thiruvananthapuram, News, E P Jayarajan, Puthupally byelection, Politics, Congress, Criticism, LDF, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.