Pushpan | കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി
Jun 9, 2023, 21:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാനൂര്‍: (www.kvartha.com) കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പനെ വെള്ളിയാഴ്ച രാവിലെ തലശേരി കോ - ഓപറേറ്റീവ് ആശുപത്രിയില്‍ നിന്നും കോഴിക്കോട് ബേബി മെമോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ശനിയാഴ്ച മുതല്‍ പുഷ്പന്‍ തലശേരി കോ - ഓപറേറ്റീവ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മൂത്രത്തിലെ പഴുപ്പും രക്തസമ്മര്‍ദവും ഭേദമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് പ്രത്യേക ആംബുലന്‍സ് സംവിധാനത്തില്‍ പുഷ്പനെ കോഴിക്കോടേക്ക് കൊണ്ടുപോയത്. ഡോ. ശൈലേഷ് ഐക്കൊട്ടാണ് പരിശോധിക്കുന്നത്. നാല് വര്‍ഷം മുമ്പ് ബേബിയില്‍ നിന്ന് ചെറുകുടലില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. കൂത്തുപറമ്പ് വെടിവയ്പ്പില്‍ ജീവിക്കുന്ന രക്തസാക്ഷിയായാണ് സിപിഎം മനേക്കരയിലെ പുഷ്പനെ കാണുന്നത്. അതുകൊണ്ടുതന്നെ പുഷ്പനെ പരിപാലിച്ചുവരുന്നതും പാര്‍ടി പ്രവര്‍ത്തകരാണ്.
പാനൂര്‍ മനേക്കരയില്‍ പുഷ്പന് പുതിയ വീട് പാര്‍ടി നിര്‍മിച്ച് നല്‍കിയിരുന്നു. വിദഗ്ധ ചികിത്സയാണ് പുഷ്പന് നല്‍കിവരുന്നത്. സിപിഎം സംസ്ഥാന കമിറ്റിയംഗം പി ജയരാജന്‍, കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍, തലശേരി സഹകരണാശുപത്രി ചെയര്‍മാന്‍ പി ഹരീന്ദ്രന്‍ തുടങ്ങിയവര്‍ പുഷ്പനെ കഴിഞ്ഞ ദിവസം തലശേരിയിലെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം പരിഗണിച്ചാണ് അടിയന്തിര ചികിത്സ നല്‍കുന്നതിനായി പുഷ്പനെ കോഴിക്കോട്ടേക്ക് മാറ്റിയത്.

Keywords: Pushpan, Koothuparamba firing, Treatment, Hospital, Kannur News, Kerala News, Malayalam News, Pushpan shifted to Kozhikode hospital for specialist treatment.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.