Pushpan | കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ തലശ്ശേരി ടൗണ്‍ ഹാളിലെത്തി
Oct 2, 2022, 20:30 IST
തലശ്ശേരി: (www.kvartha.com) അന്തരിച്ച സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ തലശ്ശേരി ടൗണ്‍ ഹാളിലെത്തി. ചെങ്കൊടി പുതപ്പിച്ച കോടിയേരിയുടെ ഭൗതിക ദേഹത്തിനരികെ പ്രവര്‍ത്തകര്‍ എടുത്തുകൊണ്ടുവന്നപ്പോള്‍ തല ചരിച്ച് പുഷ്പന്‍ ആ മുഖത്തേക്ക് നോക്കി.
കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടിലേറെയായി അവശതയുടെ കിടക്കയില്‍ കഴിയുന്ന തനിക്ക് താങ്ങായും കരുത്തായും എന്നും ഉണ്ടായിരുന്ന പ്രിയ സഖാവിന് പുഷ്പന്‍ ഹൃദയം കൊണ്ട് അന്ത്യാഭിവാദ്യങ്ങള്‍ നേര്‍ന്നു. 1994ലെ കൂത്തുപറമ്പ് വെടിവെപ്പില്‍ മാരകമായി പരിക്കേറ്റ് തളര്‍ന്നുകിടക്കുന്ന പുഷ്പന് പിന്നീട് താങ്ങും തണലും ജീവിതവുമെല്ലാം നല്‍കിയത് പാര്‍ടിയും പ്രവര്‍ത്തകരുമാണ്.
സംസ്ഥാന സെക്രടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം കഴിഞ്ഞ മാര്‍ചിലും കോടിയേരി ബാലകൃഷ്ണന്‍ പുഷ്പനെ ചൊക്ലിയിലെ വീട്ടിലെത്തി കണ്ടിരുന്നു. തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹത്തില്‍ അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ ആയിരങ്ങളാണെത്തുന്നത്.
രാത്രി 12 മണിവരെ പൊതുദര്‍ശനമുണ്ടാകും. തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ കോടിയേരിയിലെ വീട്ടിലും, 11 മുതല്‍ കണ്ണൂര്‍ ജില്ല കമിറ്റി ഓഫിസിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് മൂന്നുമണിക്ക് പയ്യാമ്പലത്ത് സംസ്‌കാരം നടത്തും.
Keywords: Pushpan pays tribute to Kodiyeri Balakrishnan, Thalassery, News, Politics, Kodiyeri Balakrishnan, Dead Body, Injured, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.